banner

അഞ്ചാലുംമൂട്ടിൽ മാലിന്യം തള്ളി ബൈക്കിലെത്തിയ മാന്യൻ...!, ഹെൽമെറ്റ് ധരിച്ചെത്തി വെള്ള കവറിൽ പാക്ക് ചെയ്ത മാലിന്യം തള്ളിയത് ശാസ്തോലി അമ്പല ഭാഗത്ത്, ആരും കണ്ടില്ലെന്നു കരുതിയെങ്കിൽ തെറ്റി എല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ടായിരുന്നു, സാമൂഹിക വിരുദ്ധൻ്റെ ദൃശ്യങ്ങൾ പുറത്തായി


സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമൂട് ഡിവിഷനിലെ വെട്ടുവിള വാർഡ് ശാസ്തോലി അമ്പല പരിസരത്ത് ജനവാസ മേഖലയിൽ ബൈക്കിൽ എത്തിയ അജ്ഞാത വ്യക്തി മാലിന്യം തള്ളി. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. താന്നിക്കമുക്ക് ഭാഗത്ത് നിന്ന് എത്തിയ അജ്ഞാതൻ സ്വകാര്യ വ്യക്തിയുടെ മതിലിനോട് ചേർന്ന് റോഡ് വക്കിലാണ് വെള്ളക്കവറിൽ പായ്ക്ക് ചെയ്ത് മാലിന്യം നിക്ഷേപിച്ച് അഞ്ചാലുംമൂട് ഭാഗത്തേക്ക് കടന്നു കളഞ്ഞത്. മാലിന്യ നിക്ഷേപകരെ കൊണ്ട് പൊറുതിമുട്ടിയതോടെ പരിസരവാസിയായ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ സാമൂഹിക വിരുദ്ധന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം, ഇവിടെ മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. 


നേരത്തെയും ഇത്തരം പ്രശ്നങ്ങൾ പരാതിയായി അധികൃതരുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് പരിസരവാസിയായ മുരളീധരൻ പിള്ള അഷ്ടമുടി ലൈവിനോട് പറഞ്ഞു. പരാതി പറഞ്ഞാലും ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ് അതുകൊണ്ടാണ് ക്യാമറ സ്ഥാപിച്ചത്. ക്യാമറ വെച്ചതിനു പിന്നാലെ കുറച്ചുദിവസം പ്രശ്നങ്ങളില്ലായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സ്ഥിരമായി ഈ പരിസരങ്ങളിൽ മാലിന്യം സാമൂഹിക വിരുദ്ധർ നിക്ഷേപിക്കുകയാണ്. ശാശ്വതമായ പരിഹാരം കാണണമെന്നും ദൃശ്യങ്ങളിലുള്ള സാമൂഹികവിരുദ്ധനെ പിടികൂടി മാതൃകാപരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലമായതോടെ ഇത്തരം മാലിന്യങ്ങൾ മൂലം കൊതുക് ശല്യം വർദ്ധിച്ചതായും പകർച്ചവ്യാധി ഭീതിയിലാണ് നാട്ടുകാർ എന്നും കുട്ടികളും മറ്റുമുള്ള സ്ഥലമായതിനാൽ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments