banner

ഇടപാടുകാർ നിൽക്കവെ മാനസികരോഗിയെന്ന് വിളിച്ച് ആക്ഷേപിച്ചു!, സിപിഎം പ്രവർത്തകനായ ജീവനക്കാരൻ പേപ്പർ മുറിക്കാനുപയോഗിക്കുന്ന കത്തിയെടുത്ത് കുത്താൻ ഓട്ടിച്ചു, സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റ് ജീവനും കൊണ്ട് ഓടി, ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് ഭരണസമിതി, പിന്നാലെ പ്രസിഡന്‍റിനെതിരെ പരാതിയുമായി ജീവനക്കാരന്റെ ഭാര്യ


സ്വന്തം ലേഖകൻ
തലശേരി : മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്‍റിനെ കുത്താൻ സിപിഎമ്മുകാരനായ ജീവനക്കാരൻ കത്തിയെടുത്ത് പിന്നാലെ ഓടി. പ്രാണരക്ഷാർഥം ഓടിയ പ്രസിഡന്‍റ്, സെക്രട്ടറിയുടെ കാബിനില്‍ കയറി രക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ഒരു ബാങ്കിന്‍റെ സായാഹ്നശാഖയിലാണ് സംഭവം. ഇതേത്തുടർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.

സീനിയർ ക്ലർക്കായ ജീവനക്കാരനെ ഇടപാടുകാരുടെ മുന്നില്‍വച്ച്‌ മാനസികരോഗി എന്ന് ആക്ഷേപിച്ചതിനെത്തുടർന്നാണ്, പ്രകോപിതനായ ജീവനക്കാരൻ പേപ്പർ മുറിക്കാനുപയോഗിക്കുന്ന കത്തിയുമെടുത്ത് പ്രസിഡന്‍റിനു പിന്നാലെ പാഞ്ഞത്.

സംഭവശേഷം രക്തസമ്മർദത്തെത്തുടർന്ന് അവശനിലയിലായ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപാടുകാരും ജീവനക്കാരും ഉള്‍പ്പെട്ട യോഗത്തിലാണു സംഭവങ്ങളുടെ തുടക്കം.

ഇടപാടുകാരുടെ മുന്നില്‍വച്ച്‌ ജീവനക്കാരുടെ യോഗം വിളിക്കുന്നതിനെ ജീവനക്കാർതന്നെ എതിർത്തിരുന്നു. എതിർപ്പ് വക വയ്ക്കാതെയാണ് പ്രസിഡന്‍റ് ഇങ്ങനെയൊരു യോഗം വിളിച്ചതെന്നും ജീവനക്കാർ പരാതി പ്പെടുന്നു.യോഗത്തില്‍ കെവൈസി ഫോം പൂരിപ്പിച്ച്‌ നല്‍കാത്തതിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണു പ്രകോപനപരമായ രംഗങ്ങള്‍ അരങ്ങേറിയത്.

ജീവനക്കാരൻ ഫോം പൂരിപ്പിച്ച്‌ നല്‍കാത്തതിനെക്കുറിച്ച്‌ പ്രസിഡന്‍റ് രൂക്ഷവിമർശനം നടത്തി. കെവൈസി ഫോം ഇടപാടുകാർതന്നെ പൂരിപ്പിക്കണമെന്നാണു നിയമമെന്നും അല്ലാതെ ചെയ്താല്‍ കരിവെള്ളൂരിന്‍റെ ഗതി വരുമെന്നും ജീവനക്കാരൻ മറുപടി പറഞ്ഞു. തുടർന്നാണ് പ്രസിഡന്‍റ് ജീവനക്കാരനെ മാനസികരോഗി എന്ന് അധിക്ഷേപിച്ചത്.

ഇതിനു പുറമേ ബാങ്കിന്‍റെ നീതി സ്റ്റോറുമായി ബന്ധപ്പെട്ട 13 ലക്ഷത്തിന്‍റെ നഷ്ടം സംബന്ധിച്ച ജീവനക്കാരന്‍റെ ചോദ്യങ്ങളും പ്രസിഡന്‍റിനെ പ്രകോപിപ്പിച്ചതായും പറയുന്നു. സംഭവത്തില്‍ പ്രസിഡന്‍റിനെതിരേ ജീവനക്കാരന്‍റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതായും അറിയുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments