banner

രണ്ടു മണ്ഡലങ്ങളിലെ വോട്ട് ബിജെപിയിലേക്ക് ഒഴുകി...!, അമ്പലങ്ങളും മതാചാരങ്ങളും കേന്ദ്രീകരിച്ച് ആർഎസ്എസ് - ബിജെപി സംഘടനകൾ വളരുന്നത് അറിയാതെ പോയി, തിരഞ്ഞെടുപ്പ് ഉയർന്നു കേട്ട മുസ്ലിം പ്രീണന വിവാദങ്ങൾ കനത്ത തിരിച്ചടിയായി, ഈഴവ വിഭാഗത്തിന്റെ വോട്ട് എങ്ങോട്ടെന്നില്ലാതെ മറിഞ്ഞു, ക്രൈസ്തവരെ ഒപ്പം നിർത്താൻ കഴിഞ്ഞില്ല, തിരഞ്ഞെടുപ്പ് പരാജയത്തിൽ സംസ്ഥാന ഘടകത്തിനെതിരെ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി


സ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം : ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും കേ​ര​ള​ത്തി​ൽ ഹി​ന്ദു​ത്വ, ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്​ ക്ഷേ​ത്ര​ങ്ങ​ളെ​യും മ​ത​പ​രി​പാ​ടി​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​.

എന്നാൽ, അ​ത്​​ തി​രി​ച്ച​റി​യാനും പ്രതിരോധിക്കാനും പാ​ർ​ട്ടിക്ക് കഴിഞ്ഞില്ലെന്ന് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി. ​

ഇ​ക്കാ​ര്യം സ്വ​യം വി​മ​ർ​ശ​നാ​ത്മ​ക​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി അ​വ​ലോ​ക​നം​​ചെ​യ്ത്​​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ കേ​ര​ള ഘ​ട​ക​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നി​ല്ല. സി.​പി.​എ​മ്മി​നെ​തി​രെ സം​ഘ്പ​രി​വാ​ർ ഉ​യ​ർ​ത്തി​വി​ട്ട മു​സ്​​ലിം പ്രീ​ണ​ന ആ​ക്ഷേ​പം വ​ലി​യ​തോ​തി​ൽ പാ​ർ​ട്ടി​ക്ക്​ എ​തി​രാ​യി വ​ന്നെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി വി​ല​യി​രു​ത്തു​ന്നു.

ആ​ല​പ്പു​ഴ, ആ​റ്റി​ങ്ങ​ൽ പോ​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ സി.​പി.​എ​മ്മി​ന്‍റെ ​അ​ടി​സ്ഥാ​ന വോ​ട്ട്​ ബാ​ങ്കാ​യ ഈ​ഴ​വ ബെ​ൽ​റ്റി​ൽ വ​ൻ ചോ​ർ​ച്ച​യു​ണ്ടാ​യി. ആ ​വോ​ട്ടു​ക​ൾ ബി.​ജെ.​പി​യി​ലേ​ക്കാ​ണ്​ ഒ​ഴു​കി​യ​ത്.

എ​സ്.​എ​ൻ.​ഡി.​പി നേ​തൃ​ത്വം ബി.​ജെ.​പി​ക്ക്​ അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ച​താ​ണ്​ കാ​ര​ണം. എ​സ്.​എ​ൻ.​ഡി.​പി​യു​ടെ സം​ശ​യാ​സ്പ​ദ​മാ​യ പ​ങ്ക് തു​റ​ന്നു​കാ​ട്ടാ​നും പ്ര​തി​രോ​ധി​ക്കാ​നും പാ​ർ​ട്ടി ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

അ​തേ​സ​മ​യം ത​ന്നെ, മു​സ്​​ലിം പ്രീ​ണ​ന​മെ​ന്ന വ്യാ​ജ ആ​രോ​പ​ണം ത​ള്ളി​ക്ക​ള​യ​ണം. മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ത്തോ​ടു​ള്ള പാ​ർ​ട്ടി സ​മീ​പ​നം മ​തേ​ത​ര ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്ന പ്ര​ചാ​ര​ണ​വും ന​ട​ത്ത​ണം.

റി​പ്പോ​ർ​ട്ടി​ലെ മ​റ്റ്​​ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ​:

തീ​വ്ര​ സം​ഘ​ട​ന​കളായ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യും എ​സ്.​ഡി.​പി.​ഐ​യും മു​സ്​​ലിം ലീ​ഗു​മാ​യി ചേ​ർ​ന്ന് എ​ൽ.​ഡി.​എ​ഫി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി. ഇ​വ​രു​ടെ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ടെ രാ​ഷ്ട്രീ​യ​വും പ്ര​ത്യ​യ​ശാ​സ്ത്ര​വും ഈ ​ഘ​ട​ക​ങ്ങ​ളു​മാ​യി ലീ​ഗി​ന്‍റെ സ​ഹ​ക​ര​ണ​വും തു​റ​ന്നു​കാ​ട്ടു​ക​യും നേ​രി​ടു​ക​യും വേ​ണം.

തെ​ര​ഞ്ഞെ​ടു​ത്ത ജാ​തി ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന വി​വി​ധ കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു. അ​വ​രു​ടെ രാ​ഷ്ട്രീ​യ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ട​ത്ര ശ്ര​ദ്ധ പാ​ർ​ട്ടി ന​ൽ​കി​യി​ട്ടി​ല്ല.

ക്രി​സ്ത്യ​ൻ സ​ഭ​ക്കു​ള്ളി​ൽ വ​ള​ർ​ന്നു​വ​രു​ന്ന മു​സ്​​ലിം വി​രു​ദ്ധ വി​കാ​രം മു​ത​ലെ​ടു​ത്തു. സ​ഭാ നേ​താ​ക്ക​ളെ വ​ശീ​ക​രി​ക്കാ​ൻ പ്ര​ലോ​ഭ​ന​വും ഭീ​ഷ​ണി​യും ചേ​ർ​ന്ന ന​യം ഫ​ലം ക​ണ്ടു.

വോ​ട്ടെ​ടു​പ്പി​ന് മു​മ്പു​ള്ള ഘ​ട്ട​ത്തി​ലും പോ​ളി​ങ്ങി​ന് ശേ​ഷ​വും പാ​ർ​ട്ടി ശേ​ഖ​രി​ച്ച വോ​ട്ടു​ക​ളു​ടെ ക​ണ​ക്കു​ക​ൾ യ​ഥാ​ർ​ഥ ഫ​ല​ങ്ങ​ളു​മാ​യി വ​ലി​യ വ്യ​ത്യാ​സം കാ​ണി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ മ​ന​സ്സ​റി​യാ​ൻ പാ​ർ​ട്ടി യൂ​നി​റ്റു​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​മാ​യു​ള്ള പാ​ർ​ട്ടി​യു​ടെ ബ​ന്ധം ദു​ർ​ബ​ല​മാ​യ​ത്​ തി​രു​ത്ത​ണം.

കേ​ഡ​ർ​മാ​രു​ടെ ധി​ക്കാ​ര​പ​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ ആ​ളു​ക​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് അ​ക​റ്റു​ന്നു. അ​ത്​ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് ഉ​ട​ൻ തി​രു​ത്ത​ണം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments