സ്വന്തം ലേഖകൻ
കോഴിക്കോട് : ഭാരത് പെട്രോളിയം കോർപ്പറേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന ‘സ്വച്ഛത പഖ്വാഡാ’ പ്രചാരണപരിപാടി ഇനിയാരും അത്രപെട്ടെന്നൊന്നും മറക്കില്ല. എല്ലാവർക്കും ഓർമ്മയുണ്ടാകും ആ മുഖങ്ങൾ.
സിൽവർഹിൽസ് പബ്ലിക് സ്കൂൾ ശുചീകരണവിഭാഗത്തിലെ ജോലിക്കാരാണ് ഒറ്റദിവസംകൊണ്ട് സൂപ്പർതാരങ്ങളായത്. അവർക്ക് അത്രകണ്ട് പ്രാധാന്യമുണ്ടെന്ന് ഓർമ്മപ്പെടുത്തിയതാവട്ടെ സൂപ്പർസ്റ്റാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും.
ശുചിത്വമാർന്ന ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശുചീകരണവിഭാഗം ജീവനക്കാരെ ആദരിക്കാൻ തീരുമാനിച്ചത്.
ആദരം ഏറ്റുവാങ്ങി ഇവർ സ്റ്റേജിൽ നിൽക്കെയാണ് പെട്ടെന്ന് കേന്ദ്രമന്ത്രിയുടെ അനൗൺസ്‌മെന്റ് വന്നത് -ആദരം ഏറ്റുവാങ്ങിയവരെല്ലാം വേദിയിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ സീറ്റുകളിൽ ഇരിക്കുക, നിങ്ങളാണ് ഇന്നത്തെ താരങ്ങൾ.
എന്തുചെയ്യണമെന്നറിയാതെ അവർ പരസ്പരം നോക്കി. എല്ലാവരും നോക്കിനിൽക്കാതെ വന്നിരിക്കൂ… പിന്നാലെവന്നൂ കേന്ദ്രമന്ത്രിയുടെ നിർബന്ധം. പതുക്കെവന്ന് സീറ്റുകളിലിരിക്കുമ്പോഴും മിക്കവരുടെയും മുഖത്ത് ഞെട്ടൽമാറിയിരുന്നില്ല.
അപ്പോഴേക്കും സൂപ്പർതാരം വന്ന് എല്ലാവരുടെയും സീറ്റിന് പിന്നിലായിനിന്നു. മറ്റ് വിശിഷ്ടാതിഥികളെയും വിളിച്ചുനിർത്തി. അതിഥികൾക്കൊപ്പം സന്തോഷവും സംഭ്രമവും നിറഞ്ഞ മുഖത്തോടെ സിൽവർഹിൽസിന്റെ സ്വന്തം ചേട്ടനും ചേച്ചിമാരും ക്യാമറകളിലും മനസ്സുകളിലും നിറഞ്ഞു.
കെ. പ്രബീഷ്, സി. റോജ, കെ. ബിന്ദു, പി.ടി. അജിത, എം. സിന്ധു, ടി.കെ. ഷീജ, സുമ ഉണ്ണികൃഷ്ണൻ, കെ.പി. സുനിത, കെ.പി. ലിസി, കെ. സീന എന്നിവരാണ് ആദരമേറ്റുവാങ്ങിയ ജീവനക്കാർ.
നടുവേദന കാരണം കുഷ്യനില്ലാത്ത പ്രത്യേക കസേരയിലാണ് അദ്ദേഹം ഇരുന്നത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം സംഘാടകർ കസേര മാറ്റിനൽകുകയായിരുന്നു.
വലിയ കസേരകൾക്ക് നടുവിലെ ചെറിയ പ്ലാസ്റ്റിക് കസേര, കാര്യമറിയാത്തതിനാൽ എം.പി.യും എം.എൽ.എ.യുമടക്കമുള്ളവർക്കിടയിൽപ്പോലും ചർച്ചയുമായി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments