സ്വന്തം ലേഖകൻ
കേരളത്തിലെ ആദ്യത്തെ ലെസ്ബിയൻ ട്രാൻസ് ജോഡികൾ ആയിരുന്നു ശ്രുതി സിത്താര, ദയാ ഗായത്രി എന്നിവർ. ഇവർ വേർപിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒന്നിച്ചു മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോൾ ആണ് വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് ശ്രുതി അറിയിക്കുന്നത്. അതേസമയം ദയ മറ്റൊരു ബന്ധവുമായി മുന്നോട്ടു പോകുന്നുണ്ട് എന്നും തനിക്ക് ഇപ്പോൾ പുതിയ ഒരു ബന്ധത്തിലേക്ക് കടക്കുവാൻ താല്പര്യമില്ല എന്നും ശ്രുതി പറയുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ശ്രുതി ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്.
“പ്രണയം എന്ന കാര്യത്തിൽ എനിക്കുള്ള വിശ്വാസം ഒരിക്കലും വിവാഹത്തിൽ ഉണ്ടായില്ല. ഇനി ഭാവിയിൽ ഉണ്ടാവുകയാണെങ്കിൽ തന്നെ ലിവിങ് ടുഗേറ്റർ ആയിരിക്കും തിരഞ്ഞെടുക്കുക. എൻറെ മനസ്സിൽ ഇപ്പോൾ ഒരു വ്യക്തിയുമില്ല. മുൻപത്തെ പങ്കാളിയുമായി ഞാൻ വേർപിരിഞ്ഞു. ഞാൻ ആ സംഭവത്തിൽ നിന്നും ഇതുവരെ റിക്കവർ ആയിട്ടില്ല. ദയ ഇപ്പോൾ മറ്റൊരു ബന്ധവുമായി മുന്നോട്ടു പോവുകയാണ്. ഒരുമിച്ചു പോകാൻ പറ്റില്ല എന്ന സാഹചര്യം വന്നപ്പോഴാണ് ബന്ധം വേർപിരിഞ്ഞത്” – ശ്രുതി പറയുന്നു.
“എനിക്കിപ്പോൾ മറ്റൊരു വ്യക്തിയെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല. ഇനിയൊരു ബന്ധത്തിലേക്ക് കടക്കുകയാണെങ്കിൽ അതിൽ തന്നെ നിൽക്കേണ്ടതായി വരും. അതുകൊണ്ട് ഇപ്പോൾ കരിയറിനെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത് എന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ഒരു ബന്ധത്തിലേക്ക് കടന്നാൽ അതാണ് ലോകം എന്നു കരുതി ഇരിക്കും. അങ്ങനെ ഒരു ബന്ധത്തിലേക്ക് പോയാൽ ഭാവി അവിടെ കളയേണ്ടി വരും” – ശ്രുതി കൂട്ടി ചേർക്കുന്നു.
“എല്ലാ ജനറൽ ഉള്ളവർക്കും പ്രണയത്തിൽ കൺഫ്യൂഷൻ ഉണ്ടാവാം. അതുപോലെ തന്നെ ക്യുർ വ്യക്തികൾക്കും ഉണ്ടാവുക സ്വാഭാവികമാണ്. പ്രണയം എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന ഒരു വികാരമാണ്. അത് ഏതൊരു സെക്ഷവാലിറ്റി ഉള്ളവർക്കും മറ്റൊരു വ്യക്തിയോട് തോന്നിയേക്കാം” – താരം കൂട്ടിച്ചേർക്കുന്നു. 2022 വർഷത്തിലായിരുന്നു ഇരുവരും ഔദ്യോഗികമായി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത്. അങ്ങനെ കേരളത്തിലെ ആദ്യത്തെ ലെസ്ബിയൻ ട്രാൻസ്ജെൻഡർ ജോഡികൾ ഇവരായി മാറുകയായിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments