banner

കാഞ്ഞാവെളി ജവാൻ മുക്കിലെ വാഹനാപകടം...!, കാറിടിച്ച് സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റ സംഭവത്തിൻ്റെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു, വീഡിയോ കാണാം

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കാഞ്ഞാവെളി : കാഞ്ഞാവെളി ജവാൻ മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കാഞ്ഞാവെളി പാറശ്ശേരി മുക്കിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. 

പ്രാക്കുളം പള്ളാപ്പിൽ സ്വദേശി യേശുദാസനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 

സംഭവത്തിൽ സമീപത്തെ സിസിടിവിയിൽ നിന്ന് ലഭിച്ച അപകടത്തിന്റെ അവ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്നു. കാർ ഇടതുവശത്തുനിന്ന് വലതുവശത്തേക്ക് തിരിയുന്നതും ബൈക്ക് യാത്രികനെ ഇടിക്കാൻ പോകുന്നതും ദൃശ്യത്തിലുണ്ട്.

ബലെനോ കാറും ഡിയോ സ്കൂട്ടറുമാണ് തമ്മിലിടിച്ച് അപകടമുണ്ടായത്. കാറിൻറെ മുൻഭാഗവും സ്കൂട്ടർ ഭാഗികമായും തകർന്നു.

Post a Comment

0 Comments