banner

അഷ്ടമുടി ലൈവിന് ഒരു പൊൻ തൂവൽ കൂടി...!, കരുവ - കാഞ്ഞാവെളി റോഡ് പണിയിലെ അനിശ്ചിതത്വം നീങ്ങി, റോഡ് പണി തിങ്കളാഴ്ച ആരംഭിക്കും, ജുലൈ 15 മുതൽ അഞ്ചാലുംമൂട് നിന്ന് ഇഞ്ചവിള - മുക്കടക്കമുക്ക് - കാഞ്ഞാവെളി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പി.ഡബ്ല്യു.ഡി

Published from Blogger Prime Android App
പ്രത്യേക ലേഖകൻ
തൃക്കരുവ : കരുവ - കാഞ്ഞാവെളി റോഡ് പണിയിലെ അനിശ്ചിതത്വം നീങ്ങുന്നു. തിങ്കളാഴ്ച മുതൽ റോഡ് പണി ആരംഭിക്കുന്നതിനു മുന്നോടിയായി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അഞ്ചാലുംമൂട് നിന്ന് ഇഞ്ചവിള - മുക്കടക്കമുക്ക് - കാഞ്ഞാവെളി റോഡിൽ ജൂലൈ 15 മുതൽ 27 വരെ പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. റോഡ് പണിയിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി അഷ്ടമുടി ലൈവ് ന്യൂസ് നിരന്തരമായി വാർത്ത ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പണി വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് അറിയിപ്പ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും പുറത്തുവന്നത്.

Post a Comment

0 Comments