banner

ഇഷ്ടക്കാരെയും സ്വന്തക്കാരെയും ജോലിയിൽ തിരുകി കയറ്റി...!, കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എസ്.ഡി.പി.ഐ മാർച്ച്‌ നടത്തി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കമെതിരെ എസ്.ഡി.പി.ഐ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തി. കൊല്ലം റസ്റ്റ്‌ ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ജില്ലാ ആശുപത്രിക്ക്‌ മുന്നിൽ പോലിസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എസ്.ഡി. പി.ഐ ജില്ലാ പ്രസിഡന്റ്‌ ലത്തീഫ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയിൽ വൻതോതിലുള്ള  അഴിമതിയും ക്രമക്കേടും ആണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

നിരവധി ജീവനക്കാർ തസ്തികയ്ക്ക് യോഗ്യത ഉള്ളവരല്ലെന്ന് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു .  എന്നാൽ, ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ ഉള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ കോഴ വാങ്ങിയും തങ്ങളുടെ ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റിയും ചട്ടവിരുദ്ധമായ നിയമനങ്ങളിലൂടെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

ഹോസ്പിറ്റലിലേക്ക് ആവശ്യമായ കിടക്കകൾ, പുതപ്പുകൾ എന്നിവ വാങ്ങിയതിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ മെയിൻറനൻസുമായി ബന്ധപ്പെട്ട കാലതാമസം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മരുന്നുകളുടെ ദൗർലഭ്യം രോഗികളെ വലയ്ക്കുകയാണ്. ആശുപത്രിയിൽ ചികിത്സ തേടുന്ന പട്ടിണിപ്പാവങ്ങൾ പുറത്തുനിന്നും വൻ വിലയ്ക്ക് മരുന്നുകൾ വാങ്ങേണ്ട അവസ്ഥയിലാണ്.

സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ ജില്ലാ ഹോസ്പിറ്റൽ പിൻവാതിൽ നിയമനത്തിന്റെയും അഴിമതിയുടെയും കെടുകാര്യസ്ഥിതിയുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ വൈസ് പ്രസിഡന്റ്‌ എ.കെ ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ,ജില്ലാ സെക്രട്ടറിമാരായ രാഖി അശോഖൻ, നുജുമുദ്ധീൻ അഞ്ചുമുക്ക്,മനാഫ് പത്തടി,ജില്ലാ കമ്മിറ്റി അംഗങ്ങളായ കണ്ണൻ പട്ടത്താനം, വി ഷാഹുൽ ഹമീദ് ,ഹബീബ് കൊല്ലം, സലീന സുധീർ, മണ്ഡലം ഭാരവാഹികളായ ഷഫീക് കരുവ, സുനീർ, ഷെറിൻ, റാസി, സുരാജ് കൊല്ലക എന്നിവർ പങ്കെടുത്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments