സ്വന്തം ലേഖകൻ
കൊച്ചി : യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി. എല്ലാ ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങി വരാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
യാക്കോബായ പള്ളികളില്‍ കോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കി വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാരിന് ഇല്ലേയെന്ന് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ചോദിച്ചു.
കോടതി വിധി നടപ്പാക്കാന്‍ പോലീസിന് കഴിവില്ലേ?. എല്ലാ ദിവസവും പള്ളിയുടെ ഗേറ്റില്‍ പോയി വെറുതെ മടങ്ങി വരുന്ന പതിവ് ഇനി അനുവദിക്കാന്‍ കഴിയില്ല. കോടതി വിധി നടപ്പാക്കാന്‍ പൊലീസിന് താല്‍പ്പര്യക്കുറവുണ്ടോയെന്നും കോടതി ചോദിച്ചു.
റൂള്‍ ഓഫ് ലോ ഉള്ള നാടാണിത്. ഇവിടെ കൃത്യമായി നിയമപരിപാലനം നടന്നിരിക്കണം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ കര്‍മ പദ്ധതി വേണമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിക്കായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കുട്ടികളേയും കൊണ്ട് പള്ളിയ്ക്കകത്ത് പ്രതിഷേധം ഉണ്ടായി. ബലം പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇനിയും കാത്തിരിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ കോടതിയെ അറിയിച്ചു.
അപ്പോള്‍ സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇനിയും കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കി സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍, കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments