banner

മുൻ മന്ത്രിയും കൊല്ലത്തിൻ്റെ പ്രിയ നേതാവുമായ പി.കെ.ഗുരുദാസൻ്റെ നവതി ആഘോഷം നടത്തില്ല...!, ആഘോഷങ്ങൾക്കുള്ള തീരുമാനം പിൻവലിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ അട്ടിമറിയെ തുടർന്ന്, പിറന്നാൾ ആഘോഷം പാർട്ടി രീതിയല്ലെന്ന് വാദം


സ്വന്തം ലേഖകൻ
കൊല്ലം : ദീർഘകാലം സിപി എം കൊല്ലം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവും എക്സൈസ് തൊഴിൽ മന്ത്രിയുമായി കൊല്ലത്തു നിറഞ്ഞു നിന്ന പാർട്ടി നേതാവ് പി.കെ.ഗുരുദാസന്റെ നവതി ആഘോഷിക്കാനുള്ള തീരുമാനം പാർട്ടിയിലെ ഒരു വിഭാഗം അട്ടിമറിച്ചു.

ഈ മാസം മുതൽ അടുത്ത വർഷം ജൂലൈ വരെ ഒരു വർഷം നീളുന്ന പരിപാടികളാണ് ആലോചിച്ചത്.

കൊല്ലം നഗരത്തിൽ സി.കേശ വൻ സ്മാരക ടൗൺ ഹാളിലോ പൊതു സ്ഥലത്തോ വൻ സ്വീകരണ സമ്മേളനം പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം പൗരാവലി എന്ന പേരിൽ സംഘടിപ്പിക്കാനായിരുന്നു ആലോചന.

എന്നാൽ, പിറ ന്നാളുകൾ ആഘോഷിക്കുന്നതു പാർട്ടി രീതിയല്ലെന്നും ആഘോഷം വേണമെങ്കിൽ പാർട്ടി സം സ്‌ഥാന സെന്ററിനോട് ആലോ
ചിക്കണമെന്നും ജില്ലയിൽ നിന്നുള്ള ചില സംസ്‌ഥാന കമ്മിറ്റിയംഗ ങ്ങൾ ഉൾപ്പെടെ ഒരു വിഭാഗം നി ലപാടെടുത്തതോടെ നവതി ആഘോഷ നീക്കം തുടക്കത്തിലേ പാളി.

സിപിഎമ്മിൽ വിഭാഗീയത ശക്‌തിപ്പെട്ട കാലത്ത് വിഎസ് പക്ഷത്ത് അടിയുറച്ചു നിന്ന ഗുരുദാസനെതിരെ എതിർചേരി യിലെ സംസ്‌ഥാന കമ്മിറ്റിയംഗ ങ്ങളിൽ ചിലർ തന്നെ ‘പാര’ വച്ചു എന്നാണു വിവരം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments