banner

പനിയിൽ വിറച്ച് കേരളം...!, സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, നിയന്ത്രണത്തിലായിരുന്ന കോളറ വീണ്ടും സ്ഥിരീകരിക്കുന്നു


സ്വന്തം ലേഖകൻ
തിരുവനന്തപുരം : എച്ച്1എൻ1, ഡെങ്കിപ്പനി എന്നിവയ്ക്കൊപ്പം കോളറയും പടർന്നുപിടിക്കുന്നു. ഒരാഴ്ചയ്ക്കിടെ 8379 പേർക്കു പനി സ്‌ഥിരീകരിച്ചു. 1898 പേർ വയറിളക്കവും അനുബന്ധരോഗ ങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികി ത്സ തേടി. കഴിഞ്ഞ മാസം എലി പ്പനി ബാധിച്ച് 2 പേരും ഈ മാ സം കോളറ ബാധിച്ച് ഒരാളും മരിച്ചു. നെയ്യാറ്റിൻകരയിൽ ഭിന്നശേ ഷിക്കാർ താമസിക്കുന്ന ഹോസ്‌റ്റലിൽ 3 പേർക്കു കോളറ ബാ ധിച്ചതിൽ ഒരാളാണു മരിച്ചത്. കൊല്ലം ജില്ലയിൽ ഈ മാസം എഴുനൂറിലേറെപ്പേർക്കു ഡെങ്കി പ്പനിയുണ്ടായി. 18 പേർക്ക് എച്ച്1 എൻ1 സ്‌ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ആലപ്പുഴയിൽ 3 മാസത്തിനി ടെ 2 പേർ എലിപ്പനി ബാധിച്ചു മരിച്ചു. തൃക്കുന്നപ്പുഴയിൽ -വെസ്‌റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. 10 ദിവസത്തിനി ടെ 76 പേർക്കു ഡെങ്കിപ്പനിയുണ്ടായി. 35 പേർക്ക് എച്ച്1എൻ1 സ്‌ഥിരീകരിച്ചു.

ഇടുക്കിയിൽ വൈറൽപനി ബാധിച്ച് 402 പേരാണ് ഇന്നലെ മാത്രം ഗവ. ആശുപത്രികളിൽ ചികീത്സ തേടിയത്. ഈ മാസം 30 പേർക്കു ഡെങ്കിപ്പനി സ്‌ഥിരീകരി ച്ചു. 2 പേർക്ക് എലിപ്പനി, 2 പേർ ക്ക് എച്ച്1എൻ1 സ്‌ഥിരീകരിച്ചു. എച്ച്1എൻ1 മൂലമുള്ള ഒരു മരണ

കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരസഭാ പ്രദേശങ്ങളിലും പുതുപ്പള്ളി എരുമേലി, മറവൻതുരുത്ത്, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കാ ട്ടാമ്പാക്ക് തുടങ്ങിയ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാണ്.

എറണാകുളത്ത് ഈ മാസം മാ ത്രം 754 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. ഒരാൾ മരിച്ചു. എലിപ്പനിയും മഞ്ഞപ്പിത്തവും ജില്ലയിൽ വ്യാപകമാണ്.ക്കയിൽ

തൃശൂരിൽ ഈ മാസം പകർച്ച വ്യാധി മൂലം 2 പേർ മരിച്ചു.
ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ഓരോരുത്തരാണു മരിച്ചത്. 125 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പാലക്കാട്ട് 3 പേർക്കു കോളറ സ്‌ഥിരീകരിച്ചു. മലപ്പുറത്ത് ഈ വർഷം വൈറൽ ഹെപ്പറ്റൈറ്റിസ് ബാധയെത്തുടർന്നു 11 മരണങ്ങളുണ്ടാ യി. സംശയാസ്‌പദമായ 7 മരണ ങ്ങളുമുണ്ടായി. മേയ് മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മൂന്നിയൂരിലെ 5 വയസ്സുകാരി മരിച്ചു. ഈ വർഷം 4 പേർക്കു വെസ്റ്റ്നൈൽ ഫീവർ പിടിപെട്ടു.

കോഴിക്കോട്ട് കഴിഞ്ഞ മാസം ഡെങ്കി ബാധിച്ച് 2 പേരും എലിപ്പനി ബാധിച്ച് 2 പേരും എച്ച്1 എൻ1 ബാധിച്ച് ഒരാളും മരിച്ചു. വെസ്റ്റ്നൈൽ ബാധിച്ച് ആദ്യ മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 3 കുട്ടികളാണ് 2 മാസത്തിനിടെ മരിച്ചത്. കണ്ണൂരിൽ ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം 8 പേർ മരിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments