സ്വന്തം ലേഖകൻ
കോഴിക്കോട് : നടപടികൾ കർശനമാക്കിയതോടെ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റിൽ പാതിയിലേറെ പേരും തോൽക്കുന്നു. മേയ് ഒന്നു മുതൽ നടപ്പാക്കിയ പരിഷ്കരണത്തിനുശേഷം നടന്ന ടെസ്റ്റുകളുടെ സംസ്ഥാനതല കണക്കുകളിലാണ് പാതിയിലേറെപേരും പരാജയപ്പെടുകയാണെന്ന് തെളിയുന്നത്. ഒരു എം.വി.ഐ 40 ടെസ്റ്റുകൾ മാത്രം നടത്തിയാൽ മതിയെന്ന മോട്ടോർ വാഹനവകുപ്പിന്റെ കർശന നിർദേശമാണ് ടെസ്റ്റ് കുറ്റമറ്റതാക്കിയത്. മുമ്പ് ഒരു എം.വി.ഐ നൂറും നൂറ്റിരുപതും ടെസ്റ്റുകളാണ് ഒരു ദിവസം നടത്തിയത്.
എം.വി.ഐ നടത്തുന്ന ടെസ്റ്റുകളുടെയും ജയിക്കുന്നവരുടെയും തോൽക്കുന്നവരുടെയും എണ്ണവും ദിനംപ്രതി ഇന്റേണൽ വിജിലൻസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. പാസാകുന്നവരുടെ എണ്ണം കൂടുതലാകുന്ന എം.വി.ഐമാരുടെ കീഴിലുള്ള ടെസ്റ്റ് വിജിലൻസ് സ്ക്വാഡിന്റെ മേൽനോട്ടത്തിൽ നടത്തും.
അതിൽ പാസാകുന്നവരുടെ എണ്ണം കുറഞ്ഞാൽ എം.വി.ഐയെ എൻഫോഴ്സ്മെന്റ് സ്ക്വാഡിലേക്ക് മാറ്റുകയും നടപടികൾക്ക് ശുപാർശ ചെയ്യുകയുമാണ് വിജിലൻസ് വിഭാഗം. അതിനാൽ, എം.വി.ഐമാർ നടപടി ഭീതിയിലാണ് ടെസ്റ്റുകൾ നടത്തുന്നത്.
പാർട്ട് ഒന്ന്, പാർട്ട് രണ്ട് വിജയിച്ചവരുടെയും വിവരങ്ങൾ ഉൾപ്പെടെ സംസ്ഥാന തലത്തിലേക്ക് റിപ്പോർട്ട് നൽകണം. ഫലം കുറ്റമറ്റതാക്കണമെന്ന മോട്ടോർ വാഹന വകുപ്പ് ഉന്നതരുടെ കർശന നിർദേശത്തെത്തുടർന്ന് എം.വി.ഐമാരും എ.എം.വി.ഐമാരും ടെസ്റ്റിന് എത്തുന്നവരെ നിസ്സാര കാരണം പറഞ്ഞ് ബോധപൂർവം തോൽപിക്കുന്നതായും ആരോപണമുണ്ട്.
തോറ്റതിന്റെ കാരണം ചോദിക്കുമ്പോൾ വിശദീകരണം നൽകാൻപോലും ഉദ്യോഗസ്ഥർ വിഷമിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്നാണ് ടെസ്റ്റിനെത്തുന്നവർ പറയുന്നത്. പൊല്ലാപ്പ് പേടിച്ച് പരമാവധിപേരെ തോൽപിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകുകയാണെന്ന ആക്ഷേപമുണ്ട്.
റോഡ് ടെസ്റ്റിലാണ് നിസ്സാര കാരണം പറഞ്ഞ് തോൽപിക്കുന്നത്. ടെസ്റ്റിന് അവസരം ലഭിക്കാൻതന്നെ മാസങ്ങൾ കാത്തിരിക്കണം. പരാജയപ്പെട്ടാലും ഓൺലൈനിൽ അപേക്ഷിക്കേണ്ടതിനാൽ സ്ലോട്ടിന് വീണ്ടും മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.
മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റ് എപ്പോൾ തുറന്നാലും 60 ദിവസത്തേക്ക് സ്ലോട്ട് ലഭ്യമല്ലെന്ന അറിയിപ്പാണ് ലഭിക്കുന്നതെന്ന് അപേക്ഷകർ പറയുന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് അപേക്ഷകരാണ് ഡ്രൈവിങ് ടെസ്റ്റ് കടമ്പയിൽ കുടുങ്ങിക്കിടക്കുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്ഡേര്ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments