banner

ബോംബെ ഹൈക്കോടതി മുതിർന്ന ജഡ്ജി നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവും...!, ശുപാർശ ചെയ്തത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം, നിലവിൽ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ആക്ടിങ് ചീഫ് ജസ്റ്റിസ്


സ്വന്തം ലേഖകൻ
ന്യൂഡൽഹി : ബോംബെ ഹൈക്കോടതി സീനിയർ ജഡ്ജി നിതിൻ മധുകർ ജാംദാർ കേരള ഹൈടക്കോടതി ചീഫ് ജസ്റ്റിസ് ആകും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന കൊളീജിയമാണ് ശുപാർശ ചെയ്തത്.

2012 ജനുവരി 23നാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ.

കേന്ദ്ര സർക്കാറിന്‍റെ സീനിയർ സ്റ്റാന്റിങ് കോൺസൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഷോലാപൂരിലെ അഭിഭാഷക കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് അദ്ദേഹം.

കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ ദേശായി ജൂലൈ നാലിന് വിരമിച്ച സാഹചര്യത്തിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ നിയമിച്ചിരുന്നു. ജൂലൈ അഞ്ച് മുതലാണ് മുഹമ്മദ് മുഷ്താഖ് ചീഫ് ജസ്റ്റിസിന്‍റെ ചുമതല വഹിച്ചത്.

കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് കണ്ണൂർ സ്വദേശിയായ ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌. ദേശീയ ശ്രദ്ധ നേടിയ സുപ്രധാനമായ പല വിധികളും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌ പുറപ്പടുവിച്ചിട്ടുണ്ട്.

2014 ജനുവരി 23ന് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അധികാരമേറ്റ മുഹമ്മദ് മുഷ്‌താഖ്‌ 2016 മാർച്ച് 10 മുതലാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments