banner

കാത്തിരിപ്പിന് വിരാമം കുറിച്ച് വിഴിഞ്ഞത്ത് കപ്പലെത്തി...!, കപ്പലിലെ കണ്ടയ്‌നറുകൾ യാർഡിലിറക്കി, ട്രാൻഷിപ്പ്മെൻറ് മാത്രമായാൽ നേട്ടം തുറമുഖ കമ്പനിക്ക് മാത്രമാകും, രാജ്യത്തിനോ സംസ്ഥാനത്തിനോ കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്ന് വിദഗ്ദ്ധർ, കരമാർഗ്ഗം ചരക്കുനീക്കം ഉണ്ടാകില്ലെന്ന് വകുപ്പ് മന്ത്രി വി.എൻ വാസവൻ


സ്വന്തം ലേഖകൻ
വിഴിഞ്ഞം : കാത്തിരുന്നു വിഴിഞ്ഞത്ത് കപ്പലെത്തി ഇനി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ആദ്യ മദർഷിപ്പ് ഇന്നലെ വിഴിഞ്ഞം തീരത്ത് അടുത്തു. കപ്പലിലെ കണ്ടയ്‌നറുകൾ യാർഡിലിറക്കി. ഇവ ഇനി ഫീഡർ കപ്പലുകളിലാവും ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥലങ്ങളിലേക്ക് പോവുക.

കരമാർഗ്ഗം ചരക്കുനീക്കം ഉടനുണ്ടാവില്ല. അതിനല്ല മുൻഗണനയെന്ന് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വാസവൻ പറഞ്ഞിരുന്നു. എന്നാൽ, ട്രാൻഷിപ്പ്മെൻറ് മാത്രമായാൽ നേട്ടം തുറമുഖ കമ്പനിക്ക് മാത്രമാകുമെന്നും രാജ്യത്തിനോ സംസ്ഥാനത്തിനോ കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.

റോഡ് മാർഗമായാൽ സാധാരണ ജനങ്ങൾക്കും പ്രയോജനകരമായ വ്യവസായങ്ങൾ വളരും. വ്യവസായ ഇടനാഴികൾ രൂപപ്പെടും. ചരക്കുകൾ പോകുന്ന റോഡുകൾക്ക് ഇരുവശവും ആക്രി മുതൽ ടയർ വ്യാപാരം വരെ വരും. പുതിയ ഉല്പന്ന നിർമ്മാതാക്കളും കയറ്റുമതി കമ്പനികളും കാർഗോ കമ്പനികളും വിഴിഞ്ഞത്ത് വരും.

തുറമുഖ പ്രദേശത്തെ ഉൾപ്പെടെയുള്ള സാധാരണക്കാർക്കിടയിൽ സാമ്പത്തിക ഇടപെടലുകൾ ഉണ്ടാകും. കുടിൽ വ്യവസായങ്ങൾക്ക് സാധ്യതയേറും. നിരവധി പേർക്ക് തൊഴിൽ ലഭിക്കും.

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള റിംഗ് റോഡിന് കല്ലിട്ടതേ ഉള്ളൂ. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് പണം കിട്ടാത്തതിനാൽ സ്ഥലമേറ്റെടുക്കാനോ നഷ്ടപരിഹാരം നൽകാനോ കഴിയുന്നില്ല.

തീരദേശ റോഡ് കല്ലിട്ടെങ്കിലും സ്ഥലമേറ്റെടുക്കലിൽ തട്ടി മുടങ്ങി. തുറമുഖ പ്രദേശത്തു നിന്നും കഴക്കൂട്ടം- കാരോട് ബൈപ്പാസുമായി ചേരുന്ന റോഡിന്റെ രൂപരേഖയിൽ ആശയ കുഴപ്പമുണ്ട്. ഇതിന് സമീപത്തു കൂടിയാണ് റിംഗ് റോഡ്.

തുറമുഖത്ത് അടിയന്തര സാഹചര്യമുണ്ടായാൽ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് സേനയ്ക്ക് എത്താൻ പ്രത്യേക പാത വേണമെന്ന ആവശ്യവുണ്ട്.

സേനയ്‌ക്ക് എളുപ്പം ദേശീയ പാതയിൽ നിന്ന് പള്ളിച്ചൽ പുന്നമൂട് – വിഴിഞ്ഞം റോഡാണ്. നിലവിലുള്ള ഇടുങ്ങിയ റോഡിലൂടെ സേനയ്ക്ക് വേഗമെത്താനാവില്ല. തിരക്കേറിയ ബാലരാമപുരം – വിഴിഞ്ഞം റോഡും വീതി കൂട്ടണം. ചരക്ക് നീക്കത്തിന് റെയിൽവേ ലൈനും പൂർത്തിയാക്കണം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments