banner

കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിംഗ് വിവാദം...!, മീറ്റിംഗിൽ പങ്കെടുത്തത് മറ്റ് പോലീസുകാരിൽ നിന്ന് ലിങ്ക് ചോർത്തി, പച്ച തെറിവിളിച്ചത് സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ, ഷർട്ടില്ലാതെ ഓഫീസ് ഡ്യൂട്ടി ചെയ്തതായും മദ്യപിച്ചതായും സംശയം, സൈബർ സെൽ എസ്ഐമാരായ പ്രജീഷിനും സജി ഫിലിപ്പിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടയിൽ നടന്ന തെറിവിളിയിൽ നടപടിക്ക് സാധ്യത. സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ അനധികൃതമായി മീറ്റിംഗിൽ കയറി തെറിവിളിച്ച സൈബർ സെൽ എസ്ഐമാരായ പ്രജീഷ്, സജി ഫിലിപ്പ് എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത.

യൂണിയൻ മീറ്റിങ്ങിനായി ഉപയോഗിച്ചത് ഔദ്യോഗിക കമ്പ്യൂട്ടറെന്നാണ് ആക്ഷേപം. കൃത്യ നിർവഹണ സമയത്ത് ഷർട്ട് ഇല്ലാതെ ഓഫീസിൽ ഇരുന്നതും അന്വേഷിക്കും. ഇരുവരും മദ്യപിച്ചിരുന്നതായും സംശയമുണ്ട്.

ഇരുവരും പോലീസ് അസോസിയേഷനിൽ അംഗങ്ങളല്ല. ലിങ്ക് ചോർത്തിയെടുത്താണ് മീറ്റിങ്ങിൽ പങ്കെടുത്തത്. പോലീസുകാരുടെ ജോലി സമ്മർദ്ദത്തിലുള്ള അസ്വസ്ഥത പ്രകടിപ്പിക്കലായിരുന്നു ലക്ഷ്യം.

കെപിഎ സംസ്ഥാന സമ്മേളന കാര്യങ്ങൾ വിശദീകരിക്കാനാണ് ഓൺലൈൻ മീറ്റിങ്ങ് വിളിച്ചത്. പോലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി യൂണിയൻ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു തെറിവിളി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments