സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് കുറ്റിയാടി ചുരത്തില്‍ കാറിന്‍റെ ഡോറിലും ബോണറ്റിലും കയറി യുവാക്കളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് രജിസ്ട്രേഷന്‍ കാറിലാണ് യുവാക്കള്‍ ചുരത്തിലൂടെ അപകടകരമായി യാത്ര ചെയ്തത്. കോയമ്പത്തൂര്‍ രജിസ്ട്രേഷന്‍ കാറിലായിരുന്നു യാത്ര. തമിഴ്നാട് സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു കാറില്‍ അഭ്യാസ പ്രകടനം നടത്തിയത്. ബോണറ്റിലടക്കം കയറിയിരുന്നു വിസിലൂതിയുള്ള ഇവരുടെ യാത്ര കണ്ട് സഹികെട്ട് നാട്ടുകാരും ചുരം ഡിവിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ കാർ തടഞ്ഞു. അകത്ത് കയറി ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘തെരിയാമെ പണ്ണിട്ടെ’ എന്നായിരുന്നു ഇവർ നൽകിയ മറുപടി.
ചുരത്തില്‍ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊട്ടില്‍പാലം പൊലിസെത്തി കാറും അതിലുണ്ടായിരുന്ന അഞ്ച് പേരേയും കസ്റ്റഡിയില്‍ എടുത്തു. BNS 281 വകുപ്പ് പ്രകാരം അപകടകരമായി വാഹനം ഓടിച്ചതിനും യാത്രക്കാര്‍ക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയതിനും യുവാക്കള്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ഒഴികെ മറ്റുള്ളവര്‍ മദ്യ ലഹരിയിലായിരുന്നെന്ന് തൊട്ടില്‍പാലം പൊലീസ് അറിയിച്ചു.
കരൂര്‍, കോയമ്പത്തൂര്‍, നാമക്കല്‍ സ്വദേശികളായ അരവിന്ദന്‍, ധനുഷ്, ദക്ഷിണാമൂര്‍ത്തി, ഗോകുല്‍, പരണീധരന്‍ എന്നിവരാണ് ചുരത്തില്‍ കാറിൽ അഭ്യാസം നടത്തിയത്. ഇവര്‍ കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാർഥികളാണ്. ടി എന്‍ 37 CP എന്ന രജിസ്ട്രേഷനിലുള്ള മാരുതി ബലാനൊ കാറിലായിരുന്നു വിദ്യാർഥികൾ അഭ്യാസ പ്രകടനം നടത്തിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments