banner

ആവശ്യമുള്ള രേഖകള്‍ നല്‍കിയിട്ടും പട്ടികവര്‍ഗ വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് കണക്ഷൻ നല്‍കിയില്ല...!, പരാതിയില്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ


സ്വന്തം ലേഖകൻ
കോഴിക്കോട് : മതിയായ രേഖകള്‍ നല്‍കിയിട്ടും കാരശേരിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് കെഎസ്‌ഇബി വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല.

സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കെഎസ്‌ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് നിര്‍ദേശം നല്‍കി.

ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

കോഴിക്കോട് കാരശേരിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച വീടുകള്‍ക്ക് മതിയായ രേഖകളുണ്ടായിട്ടും കെഎസ്‌ഇബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്നാണ് പരാതി. കൂമ്പാറ ഇലക്‌ട്രിക്കല്‍ സെക്ഷന് കീഴിലുള്ള വീടുകള്‍ക്കാണ് കണക്ഷന്‍ ലഭിക്കാത്തത്.

റേഷന്‍ കാര്‍ഡില്‍ പട്ടിക വര്‍ഗ കുടുംബം എന്ന് രേഖപ്പെടുത്തിയിട്ടും കണക്ഷന്‍ നിഷേധിച്ചുവെന്നും ബിപിഎല്‍ വിഭാഗമാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും അധികൃതര്‍ നിരസിച്ചതായും പരാതിയുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments