banner

കോളേജ് പെൺകുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല പേജുകളില്‍ പ്രചരിപ്പിച്ചു...!, പൂര്‍വ വിദ്യാര്‍ഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌പൂര്‍വ വിദ്യാര്‍ഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തതായി വിവരം, മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയില്‍


സ്വന്തം ലേഖകൻ
കാലടി : കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയില്‍. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെയാണ് കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഫോറന്‍സിക് പരിശോധനക്ക് അയച്ച രോഹിതിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ പൊലീസിന് ലഭിക്കാനുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രോഹിതിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പാണ് ചുമത്തിയിരുന്നുത്. പൊലീസ് നടപടി കടുത്ത വിമര്‍ശനത്തിന് വഴിവെച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

ബിരുദ വിദ്യാര്‍ഥിനിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പില്‍ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനാണ് മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിലാകുന്നത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നാണ് പ്രാഥമിക വിവരം.

പൂര്‍വ വിദ്യാര്‍ഥിയാണെങ്കിലും ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പതിവായി കാമ്പസില്‍ എത്തിയിരുന്ന പ്രതി വിദ്യാര്‍ഥിനികളുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ മോശം അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments