banner

ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന്‍ ലൈംഗികമായി പീഡനത്തിന് ഇരയാക്കി!, വീട്ടില്‍ ദിവസങ്ങളോളം ബന്ദിയാക്കി നിരന്തരം ഉപദ്രവിച്ചിച്ചു, പരാതിയുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ


സ്വന്തം ലേഖകൻ
ലഖ്നൗ : ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകനും ഇയാളുടെ കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ. ജമ്മു കശ്മീര്‍ കേഡറിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യയായ ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ പോലീസ് കേസെടുത്തു.

ജമ്മു കശ്മീരിലെ വീട്ടില്‍വെച്ചാണ് ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകനും കൂട്ടാളിയും പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ ദിവസങ്ങളോളം ബന്ദിയാക്കിയതായും നിരന്തരം ഉപദ്രവിച്ചിരുന്നതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്.

അനാഥയായ പരാതിക്കാരിയും ജമ്മു കശ്മീരിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനും 2020-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിന്റെ ആദ്യഭാര്യയും മകനും മകളും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. വര്‍ഷങ്ങളോളം ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ 14-ാം തീയതി വരെ ഒരു മുറിയില്‍ പൂട്ടിയിടുകയും പട്ടിണിക്കിടുകയുംചെയ്തു. ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകന്‍ മൊബൈല്‍ഫോണ്‍ കൈക്കലാക്കി. ഇതിനുശേഷമാണ് ഇയാളും കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഒട്ടേറെ തവണ കരഞ്ഞുപറഞ്ഞതിന് ശേഷമാണ് ഇവര്‍ തന്നെ വിട്ടയച്ചതെന്നും പരാതിയിലുണ്ട്.
 
ഭര്‍ത്താവിനും കുടുംബത്തിനും എതിരേ പോലീസില്‍ പരാതിയൊന്നും നല്‍കില്ലെന്ന് ഉറപ്പുവാങ്ങിയശേഷമാണ് ഇവര്‍ സ്ത്രീയെ വിട്ടയച്ചത്. തുടര്‍ന്ന് ലഖ്നൗ വരെ ആദ്യഭാര്യയിലെ മകനും സ്ത്രീക്കൊപ്പമുണ്ടായിരുന്നു. പോലീസിനെ സമീപിച്ചാല്‍ കൊല്ലുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments