സ്വന്തം ലേഖകൻ
കൈവ് : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഉക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലൻസ്‌കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്ന കാഴ്ച്ച സമാധാന ശ്രമങ്ങൾക്ക് മേലുള്ള വിനാശകരമായ പ്രഹരമാണെന്നും ഇന്ത്യയുടെ നിലപാട് തീർത്തും നിരാശാജനകമാണെന്നും സെലൻസ്കി പറഞ്ഞു.
ഉക്രൈൻ തലസ്ഥാനമായ കൈവിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു സെലൻസ്കിയുടെ വിമർശനം. "റഷ്യയുടെ ക്രൂരമായ മിസൈൽ ആക്രമണത്തിന്റെ ഫലമായി ഇന്ന് ഉക്രെയ്നിൽ 37 പേരാണ് കൊല്ലപ്പെട്ടത്, അതിൽ 3 കുട്ടികളും ഉൾപ്പെടും. 13 കുട്ടികളടക്കം 170 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. യുവ കാൻസർ രോഗികളെ ലക്ഷ്യമിട്ട് ഉക്രെയ്നിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയിലേക്കാണ് റഷ്യൻ മിസൈൽ പതിച്ചത് " സെലൻസ്കി പറഞ്ഞു.
"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്നത് കാണുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ്," എക്‌സിലെ തന്റെ പോസ്റ്റിൽ സെലൻസ്കി എഴുതി.
തിങ്കളാഴ്ച യുക്രെയ്‌നിലെ അഞ്ച് നഗരങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പരാമർശം. കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും രാജ്യത്തെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി എപി റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ പതിച്ച റഷ്യൻ Kh-101 കാലിബർ മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഉക്രേനിയൻ സെക്യൂരിറ്റി സർവീസ് അറിയിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി മോസ്‌കോയിലെത്തിയത്. ചൊവ്വാഴ്ച ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത മോദി റഷ്യയെ "ഇന്ത്യയുടെ എല്ലാ കാലത്തെയും വിശ്വസ്തതയുള്ള സുഹൃത്ത്" എന്ന് വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിനായി പ്രവർത്തിക്കുന്ന പുടിനെയും അദ്ദേഹം പ്രശംസിച്ചു.
തിങ്കളാഴ്ച ഇരുവരും അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ പ്രധാനമന്ത്രി മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ കാര്യങ്ങളിൽ നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ന് നടക്കുന്ന 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ ഇരു നേതാക്കളും ചർച്ചകൾ നടത്തും.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(69).jpg)
0 Comments