സ്വന്തം ലേഖകൻ
സ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും മുദ്രാവാക്യവുമായി പിരിഞ്ഞുപോകാതെ നിന്ന പ്രവർത്തകരെ തുരത്താൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് പ്രവർത്തകരുടെ ഭാഗത്ത് നിന്നും പൊലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായി. പ്രവർത്തകരുടെ ആക്രമം കടുത്തതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇതോടെ പ്രവർത്തകർ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘർഷം വ്യാപിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ടെന്നാണ് വിവരം, അലോഷ്യസിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാർച്ച് ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടനം കഴിഞ്ഞു പ്രതിപക്ഷ നേതാവ് മടങ്ങിയ ശേഷമാണ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത്. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കമ്പും വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് സംഘർഷം തുടങ്ങിയത്.
പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനെ തുടർന്ന് ഏഴാം തവണയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ എംസി റോഡ് ഉപരോധിച്ച് പ്രതിഷേധം തുടർന്നതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കാൻ ശ്രമം ആരംഭിച്ചു
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(41).jpg)
0 Comments