സ്വന്തം ലേഖകൻ
പാലക്കാട് : തൃത്താലയില്‍ പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബി(25)നെ തൃത്താല പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്.
ഇയാള്‍ നിരവധി പോക്‌സോ കേസികളില്‍ പ്രതിയാണ്. ഇയാള്‍ നിരവധി പോക്‌സോ കേസികളില്‍ പ്രതിയാണ്. ബസില്‍ കയറുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെടും. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറും. പരിചയം പ്രണയമാകുന്നതോടെ പീഡനം തുടങ്ങും. 25കാരനായ ഷിഹാബ് വര്ഷങ്ങളായി തുടരുന്ന രീതിയാണിത്.
ഒരേ സമയം രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം. വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ സ്‌കൂളിലെത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്. ഇതോടെ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നു. തമിഴ്‌നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിലവില്‍ ചാലിശ്ശേരി, കൊപ്പം സ്റ്റേഷനുകളില്‍ നിരവധി പോക്‌സോ കേസുകളില്‍ പ്രതിയാണ് ഷിഹാബെന്ന് പൊലീസ് പറയുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments