banner

യേശുക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാള്‍!, അകമഴിഞ്ഞ ഭക്തിയുടേയും ഗുരു സ്നേഹത്തിന്‍റെയും മൂര്‍ത്തിമത് ഭാവം, വിശുദ്ധ ഓർമ്മകളിൽ വിശ്വാസികൾക്ക് ഇന്ന് സെന്‍റ് തോമസ് ദിനം


സ്വന്തം ലേഖകൻ
ജൂലൈ മൂന്ന് സെന്‍റ് തോമസ് ദിനമാണ്. ഇന്ത്യയില്‍ ആദ്യമായി സുവിശേഷ ദൗത്യവുമായി എത്തിയ അപ്പോസ്തലനാണ് സെന്‍റ് തോമസ്. യേശുക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാള്‍.

ഇന്ത്യയില്‍ മരിച്ച തോമാശ്ലീഹയുടെ ഭൗതികാവശിഷ്ടങ്ങള്‍ പിന്നീട് മെസപൊട്ടാമിയയിലെ എഡേസയിലേക്ക് കൊണ്ടുപോയി. ഇതൊരു ജൂലൈ മൂന്നിനായിരുന്നു. അതുകൊണ്ടാണ് ജൂലൈ മൂന്ന് സെന്‍റ് തോമസ് ദിനമായി ആചരിക്കുന്നത്. .

ദിദിമസ് ദി ട്വിന്‍, ഇന്ത്യയുടെ അപ്പോസ്തലന്‍, യൂദാസ് തോമസ് അഥവാ ജൂഡ് തോമസ്, ഡൌട്ടിംഗ് തോമസ് എന്നീ പേരുകളിലെല്ലാം ഈ വിശുദ്ധന്‍ അറിയപ്പെടുന്നു

യേശു ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയാറായ സെന്‍റ് തോമസ് ഈ കൃത്യം കൊണ്ട് തന്നെ ഡൌട്ടിംഗ് തോമസ് എന്ന തന്‍റെ ചീത്തപ്പേര് കഴുകിക്കളഞ്ഞു. അകമഴിഞ്ഞ ഭക്തിയുടേയും ഗുരു സ്നേഹത്തിന്‍റെയും മൂര്‍ത്തിമത് ഭാവമാണ് സെന്‍റ് തോമസ്.

വിശുദ്ധ തോമാശ്ലീഹാ എന്നാണ് അദ്ദേഹത്തെ കേരളീയര്‍ വിളിക്കുന്നത്. കേരളത്തിലായിരുന്നു തോമാ ശ്ലീഹ പ്രേഷിത പ്രവര്‍ത്തനത്തിനായി കച്ചവടക്കാരോടൊപ്പം വന്നിറങ്ങിയത്. കേരളത്തില്‍ അദ്ദേഹം ജൂതന്മാരെയും നാട്ടുകാരായ ഹിന്ദുക്കളേയും മത പ്രബോദനം നടത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ചു.

തോമാ ശ്ലീഹ മരിക്കുന്നതും ഇന്ത്യയില്‍ വച്ചാണ്. എ.ഡി. 72 ല്‍ ചിന്നമലയിലെ ഒരു ഗുഹയില്‍ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ഇവിടത്തെ മാര്‍ത്തോമാക്കാരുടെ വിശ്വാസം.

ചെന്നൈയിലെ മൈലാപ്പൂരില്‍ ഒരു സംഘം അസഹിഷ്ണുക്കള്‍ അദ്ദേഹത്തെ കൊന്നു എന്നൊരു വിശ്വാസവുമുണ്ട്. എന്നാല്‍ ഇതിലെ സമയക്രമം വിശ്വാസയോഗ്യമല്ല. മൈലാപ്പൂരിലെ സാന്തോം പള്ളി സെന്‍റ് തോമസിന്‍റെ സ്മരണയ്ക്കായുള്ളതാണ്.

എ.ഡി.52 ല്‍ നവംബര്‍ 21 നാണ് തോമാശ്ലീഹ കൊടുങ്ങല്ലൂരിനടുത്തുള്ള മൂത്തകുന്നത്തെ മാല്യങ്കരയില്‍ വന്നിറങ്ങിയത്. കൊടുങ്ങല്ലൂരിലെ സെന്‍റ് തോമസ് പള്ളി ഇപ്പോഴും ഒട്ടേറെ ഭക്തരേയും സന്ദര്‍ശകരേയും ആകര്‍ഷിക്കുന്നു.

പറവൂര്‍, നിരണം, കൊല്ലം, നിലയ്ക്കല്‍, കോക്കമംഗലം, പാലയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികള്‍ സെന്‍റ് തോമസ് സ്ഥാപിച്ചതാണ്. മലയാറ്റൂരിലെ പള്ളിയും സെന്‍റ് തോമസ് സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. ഏഴര പള്ളികള്‍ ഏന്നാണിവ അറിയപ്പെടുന്നത് തിരുവിതാംകോട് പള്ളിയാണ് അര പള്ളീ

യോഹന്നാന്‍റെ സുവിശേഷത്തിലാണ് തോമസിനെ പറ്റി ഏറെ പറയുന്നത്. യേശുവിന്‍റെ ശിഷ്യനാണ് തോമസ് എന്നതല്ലാതെ വിശദാംശങ്ങള്‍ എവിടെയും ലഭ്യമല്ല. ആശാരിയായിരുന്നു എന്നാണ് സൂചന.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments