സ്വന്തം ലേഖകൻ
പത്തനംതിട്ട : ഏനാത്ത് പോലീസ് സ്റ്റേഷനു സമീപം ഉള്ള രണ്ടുനില കെട്ടിടത്തില്‍ തീപ്പിടുത്തം. കെട്ടിടത്തിന്‍രെ ഒന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ശാഖയില്‍ ആണ് തീപിടുത്തം ഉണ്ടായത്. അപകടം നടക്കുന്ന സമയത്ത് 4 ജീവനക്കാര്‍ മാത്രമാണ് ബ്രാഞ്ചിനുള്ളില്‍ ഉണ്ടായിരുന്നത്. ഉച്ച കഴിഞ്ഞതിനാല്‍ ഇടപാടുകാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
വിവരമറിഞ്ഞ് ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ അടൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ബ്രാഞ്ചിനുള്ളില്‍ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന വലിയ ഡെക്കറേഷന്‍ ലൈറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ ശാഖയിലെ ഒരു ജീവനക്കാരന്‍ ഇവിടെ ഉണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ പ്രവര്‍ത്തിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്ന് അനുമാനിക്കുന്നു.
പ്രകാശ വിളക്കിന് ചുവടെ ഇരുന്ന് ജോലി ചെയ്യുകയായിരുന്ന ബ്രാഞ്ച് മാനേജര്‍ മിനി ഷാജിയുടെ മുകളിലേക്ക് ആണ് ലൈറ്റ് വന്ന് പതിച്ചത്. നിസ്സാരമായ പരുക്കേറ്റ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ. എസ് അനൂപ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീജിത്ത്, അനീഷ് കുമാര്‍. എ, അഭിജിത്ത്. എസ്, രാജീവ് എം.എസ്, പ്രകാശ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്ത് എത്തിയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഉള്ള ഏനാത്ത് പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(47).jpg)
0 Comments