banner

അനധികൃത നിയമനം!, എസ്ഡിപിഐ നേതാക്കൾ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ കണ്ടു


സ്വന്തം ലേഖകൻ
കൊല്ലം : എസ്ഡിപിഐ ജില്ലാ നേതാക്കൾ കൊല്ലം ജില്ലാ സർക്കാർ ആശുപത്രി സൂപ്രണ്ടിനെ കണ്ടു. അനധികൃത നിയമനവുമായി ബന്ധപ്പെട്ടും ആശുപത്രി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും നില നിൽക്കുന്ന പൊതുജനങ്ങളുടെ  പരാതികൾ ദുരികരിക്കുന്നതിന് അധികൃതർ ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വിവരാവകാശ നിയമ പ്രകാരം  ആശുപത്രി അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായി കൂടിയാണ് എസ്ഡിപിഐ കൊല്ലം  ജില്ലാ കമ്മിറ്റി അംഗം കണ്ണൻ പട്ടത്താനത്തിൻ്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.

Post a Comment

0 Comments