banner

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകളെ അനുമോദിച്ചു...!, ആഗോള മാറ്റങ്ങൾക്കനുസൃതമായി സംസ്ഥാന വിദ്യാഭ്യാസ മേഖലയും കുതിക്കുന്നതായി മന്ത്രി കെ.എൻ ബാല​ഗോപാൽ, ധനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് സന്തോഷ് ജോർജ് കുളങ്ങര


സ്വന്തം ലേഖകൻ
ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയിലൂടെ ലോകത്തു വന്ന മാറ്റങ്ങൾക്കൊപ്പം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയും കുതിക്കുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ . വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകളെ കൊട്ടാരക്കര മാർത്തോമ്മ ജൂബിലി മന്ദിര മൈതാനിയിൽ നടന്ന അനുമോദന സമ്മേളനത്തിൽ മന്ത്രി അനുമോദിച്ചു .പുരസ്‌കാരത്തിന്റെ മൂന്നാം പതിപ്പാണ് ഇത്. 

തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പഠന രീതികൾക്കൊപ്പം മറ്റുള്ളവർക്ക് തൊഴിൽ നൽകാൻ കഴിയുന്ന മികച്ച സംരഭകരെ വാർത്തെടുക്കാൻ കഴിയുന്ന തരത്തിൽക്കൂടി വിദ്യാഭ്യാസ രം​ഗത്ത് പരിഷ്കരണങ്ങൾ വന്നുകഴിഞ്ഞു. നൂതന ആശയങ്ങളും മനുഷ്യന്റെ ആവശ്യങ്ങളും തിരിച്ചറിയുന്ന സംരംഭങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്ലാനിം​ഗ് ബോർഡം​ഗം സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യാതിഥിയായി.

.ഗവേഷണ ബിരുദം നേടിയവരും, യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്ക് കരസ്ഥമാ ക്കിയവരുമായ പതിനഞ്ചുപേരും, എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസും,സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷ കളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച 1763 വിദ്യാർഥികളേയുമാണ് ചടങ്ങിൽ അനുമോദിച്ചത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സജി ​ഗോപിനാഥ്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ പ്രോ.വൈസ് ചാൻസിലർ എസ് അയൂബ്, കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ്എക്സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക എന്നിവർ. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, സംഘാടകസമിതി കൺവീനർ പി കെ ജോൺസൺ ,തദ്ദേശ സ്വയംഭരണ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments