banner

മീൻ വാങ്ങുന്നതിനായി പോയ സ്കൂട്ടർ യാത്രികയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം..!, അപകടം ശിവസേന ഷിൻഡെ വിഭാ​ഗം നേതാവിന്റെ മകനോടിച്ച കാറിടിച്ച്, ഇയാൾ പൊലീസ് കസ്റ്റഡിയിൽ


സ്വന്തം ലേഖകൻ
അമിതവേ​ഗത്തിലെത്തിയ ബിഎംഡബ്ല്യു കാറിടിച്ച് മുംബൈയിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ദമ്പതികളായ സ്കൂട്ടർ യാത്രികർ മീൻ വാങ്ങാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഏക്നാഥ് ഷിൻഡെ വിഭാ​ഗം നേതാവായ രാജേഷ് ഷായുടെ മകൻ മിഹിർ ഷാ ഓടിച്ച കാറിടിച്ചാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുള്ളതായും പൊലീസ് വ്യക്തമാക്കി.

രാജേഷ് ഷായേയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് ആക്ടിലെ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂഹുവിലെ ബാറിൽ നിന്നും മദ്യപിച്ച ശേഷം തിരികെ പോകുന്നതിനിടെ വർളിയിലെത്തിപ്പോൾ മിഹിർ കാർ ഓടിക്കണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. മിഹിർ കാറിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് തൊട്ടു പിന്നാലെയാണ് അമിത വേ​ഗത്തിലായിരുന്ന ബിഎംഡബ്ല്യൂ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചത്.

അപകടത്തിൽ മരിച്ച കാവേരി നഖ്വയും ഭർത്താവ് പ്രതീക് നഖ്വയും മീൻ വാങ്ങുന്നതിനായി സസൂൺ ഡോക്കിലേക്ക് പോയി തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് കാറിന്റെ ബോണറ്റിലേക്ക് വീണു. അമിത വേ​ഗതയിലായിരുന്ന കാർ കുറച്ചു ദൂരം കാവേരിയെ റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് സംഭവ സ്ഥലത്ത് നിന്നും കാർ നിർത്താതെ ഓടിച്ചു പോയി. കാവേരിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവശേഷം മിഹിറിന്റെ ഫോണ് സ്വിച്ച് ഓഫ് ആണെന്നും പോലീസ് അറിയിച്ചു. പൊലീസ് നാല് സംഘങ്ങളായി ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കാറിൻ്റെ വിൻഡ്‌ഷീൽഡിൽ ശിവസേനയുടെ സ്റ്റിക്കർ ഉണ്ടായിരുന്നത് കീറി കളഞ്ഞിട്ടുണ്ട്. അപകടത്തെത്തുടർന്ന് കാറിൻ്റെ നമ്പർ പ്ലേറ്റുകളിലൊന്നും നീക്കം ചെയ്‌തിരുന്നു. സംഭവം ദൗർഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും സേനാ നേതാവുമായ ഏകനാഥ് ഷിൻഡെ പറഞ്ഞു. നിയമം അതിൻ്റേതായ വഴിക്ക് പോകുമെന്നും ​​നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഷിൻഡെ അറിയിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments