സ്വന്തം ലേഖകൻ
തൃക്കരുവ : തകർന്ന റോഡ് ടാർ ചെയ്യുന്നതിനായി ഇലക്ഷൻ തലേന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങി വച്ച പണികൾ അനിശ്ചിതത്വത്തിൽ ആയതോടെ വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടിൽ. തൃക്കരുവ പഞ്ചായത്തിലെ കരുവ - കാഞ്ഞാവെളി റോഡാണ് രണ്ട് മാസത്തോളമായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. കഴിഞ്ഞ മെയ് മാസം ഇത് സംബന്ധിച്ച വിശദമായ വാർത്ത അഷ്ടമുടി ലൈവ് പുറത്തുവിട്ടിരുന്നു ഇതിനു പിന്നാലെ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്നോണം മെറ്റൽ നിറച്ച് ഉയർത്തുന്ന പണികൾ നടത്തിയിരുന്നു. തുടർന്ന് രണ്ടുമാസത്തോളമായി ഇവരുടെ യാതൊരു വിവരവും ഇല്ലെന്നാണ് വ്യാപാരികളും യാത്രക്കാരും ആരോപിക്കുന്നത്.
അതേസമയം, ഇലക്ഷൻ തലേന്ന് യുദ്ധകാലാടിസ്ഥാനത്തിലെന്ന പോലെ ടാർ ചെയ്യുന്നതിനായി കൊത്തി ഇളക്കിയ റോഡ് രണ്ട് മാസത്തോളമായി അതേപടി കിടക്കുകയാണ്. കരുവ മുതൽ റോഡ് കുത്തിപ്പൊളിച്ച് ഇട്ടേക്കുന്നതിന്റെതായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കാഞ്ഞാവെളി പ്രദേശത്താണ് വെല്ലുവിളികൾ നേരിടുന്നത്. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർ തിരിഞ്ഞു പോകുകയാണെന്നും അതിനാൽ കച്ചവടം കുറയുന്നതായും എത്രയും വേഗം പരിഹാരം കാണണമെന്നും വ്യാപാരികൾ നേരത്തെ പരാതി പറഞ്ഞിരുന്നു.
ഇതിനിടെ പണി തുടങ്ങിയ ഘട്ടത്തിൽ ഒരു വശത്ത് റോഡിന് സമാന്തരമായി മെറ്റിൽ നിറയ്ക്കുന്നതിനായി എടുത്ത കുഴി അതേപടി നിലനിർത്തി പോവുകയാണ് കോൺടാക്ട് ചെയ്തത്. ദിവസങ്ങൾക്ക് ശേഷം വ്യാപാരികൾ ഇടപെട്ടതോടെയാണ് മെറ്റിൽ നിറച്ച് ശരിയാക്കിയത്. റോഡ് ഇളക്കി ഇട്ടിരിക്കുന്നതിനാൽ പ്രദേശത്ത് വലിയ തോതിൽ പൊടിയും ഗതാഗത ക്ലേശവും അനുഭവപ്പെടുന്നുണ്ട്. നേരത്തെ വെള്ളം തളിച്ച് പൊടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും പണികൾ നീളുന്നതിനാൽ ഈ മാർഗ്ഗത്തിലൂടെയും രക്ഷപ്പെടാൻ ആകാത്ത സ്ഥിതിയാണ്. ഇതു കാരണം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നു. ജനപ്രതിനിധികൾ കാര്യക്ഷമമായി ഇടപെട്ട് പണികൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കണം എന്നാണ് യാത്രക്കാരും വ്യാപാരികളും നേരത്തെ മുതലേ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
ഇലക്ഷൻ പ്രചാരണത്തിന് വലിയതോതിൽ തൃക്കരുവയിലെ സിപിഎം നേതൃത്വം ഉപയോഗിച്ച വികസന പ്രവൃത്തികളിൽ ഒന്നായിരുന്നു കരുവ - കാഞ്ഞാവെളി റോഡിൻറെ പുനർനിർമാണം. കൊല്ലം എംഎൽഎയും ഇടത് ടിക്കറ്റിൽ പാർലമെന്റിലേക്ക് മത്സരിച്ച സ്ഥാനാർത്ഥിയുമായ എം.മുകേഷ് ആണ് ഇതുൾപ്പെടെ ജില്ലയിലെ വിവിധ റോഡുകൾക്കായി രണ്ടു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചത്. നിർദിഷ്ടമായ ടെൻഡർ മൂവാറ്റുപുഴയിലെ സ്വകാര്യ ഏജൻസിയായിരുന്നു കൈക്കൊണ്ടത്. എന്നാൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര വിജയം എം.മുകേഷിന് ലഭ്യമായിരുന്നില്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയത്തിന് കാരണമായ ഭൂരിപക്ഷം ലഭിച്ച തൃക്കരുവയും മുകേഷിനെ പൂർണമായും കൈവിട്ടിരുന്നു. ഇത് കാരണമാണ് റോഡ് പണി അനിശ്ചിതത്വത്തിൽ തുടരാൻ കാരണമെന്നും മുകേഷിന് പരിഭവം ആണെന്നുമാണ് പ്രതിപക്ഷ പരിഹാസം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(58).jpg)
0 Comments