സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : പ്രാക്കുളം സാമ്പ്രാണിക്കോടിയിലേക്ക് പോകാൻ കൂടുതൽ സൗകര്യങ്ങളോടെ ഒരു സെൻറർ കൂടി തുടങ്ങാൻ പദ്ധതിയിട്ട് ഡിറ്റിപിസി. പ്രാക്കുളം മണലിൽ കടവിൽ നിന്നാണ് ഡിടിപിസിയുടെ നിയന്ത്രണത്തിൽ പുതിയ സെൻറർ ആരംഭിക്കുന്നത്. ഇതിനായി അടുത്ത ദിവസങ്ങളിൽ ഡിടിപിസി ഉത്തരവ് ഇറക്കും എന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ വിഷയത്തിൽ കളക്ടറുടെ ചേമ്പറിൽ സർവ്വകക്ഷിയോഗം വിളിക്കുകയും ആവശ്യമായ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
ഈ യോഗത്തിന്റെ കൂടെ പശ്ചാത്തലത്തിൽ ആയിരിക്കും ഡിടിപിസി സെക്രട്ടറി പുതിയ സെൻറർനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക. 2018 നവംബര്‍ 30നാണ് സാമ്പ്രാണിക്കോടി വിനോദസഞ്ചാര പദ്ധതി ഔപചാരികമായി തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ സന്ദർശകർ കുറവായിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് ഇടവേളകളില്ലാതെ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ കൂടെ ഭാഗമായാണ് പുതിയ സെൻറർ അനുവദിക്കുന്നതിനായി തീരുമാനിച്ചത് എന്നാണ് വിവരം.
എങ്ങനെ സാമ്പ്രാണികോടിയിലേക്ക് എത്താം?, എത്തിയതിനു ശേഷം എന്ത്?...
കൊല്ലം നഗരത്തില്‍ നിന്നും അഞ്ചാലുംമൂട് പ്രാക്കുളം വഴി സാമ്പ്രാണിക്കോടി ബോട്ട് ജെട്ടിയിലേക്ക് എത്തണം. ഇതിനായി നിശ്ചിത ഇടവേളകളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെഎസ്ആർടിസി - സ്വകാര്യ ബസ് സർവീസ് ഉണ്ട്. ശേഷം ഇവിടുന്ന് ബോട്ടിൽ കയറി സാമ്പ്രാണികോടി തുരുത്തിലേക്ക് എത്താം. 150 രൂപയാണിപ്പോള്‍ പ്രവേശന ഫീസ്. 41 ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 9 മണിമുതല്‍ അഞ്ച് വരെയാണ് പ്രവേശനം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(14).jpg)
0 Comments