banner

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമോ?!, യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകി ഭാര്യ, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ കാണാനില്ലെന്ന് അർഷാദിൻ്റെ ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാ​ഗത്തെ ​ഗ്ലാസ് തകർത്ത നിലയിലാണ്. പോലീസെത്തി കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.

Post a Comment

0 Comments