banner

വീട്ടില്‍ കളിക്കാനെത്തിയ മൂന്ന് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി!, ഒളിവില്‍ പോയ 23 കാരൻ ഒടുവിൽ പിടിയിലായതായി പോലീസ്, അക്രമം മദ്യലഹരിയിൽ


സ്വന്തം ലേഖകൻ
ഡല്‍ഹി : മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ 23 കാരനായ സന്തോഷ് ഖുന്തിയയെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടി പ്രതിയുടെ വീട്ടില്‍ കളിക്കാനായി എത്തിയപ്പോഴാണ് സംഭവം. കുട്ടി വീട്ടിലെത്തിയപ്പോള്‍ ഖുന്തിയയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

മദ്യലഹരിയിലായിരുന്ന സന്തോഷ് ഖുന്തിയ മൂന്ന് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് ജീവനോടെ രക്ഷപ്പെടുത്തിയതെന്ന് ഭുവനേശ്വര്‍ ഡിസിപി പ്രതീക് സിംഗ് പറഞ്ഞു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തുകയും പ്രതിയെ കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ പിടികൂടുകയും ചെയ്തു.

ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി ഇരയുടെ അമ്മയെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. ഫോറന്‍സിക് സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments