banner

ഫേസ്ബുക്ക് പരസ്യം കണ്ട് സ്കൂട്ടർ വാങ്ങാൻ എത്തി...!, ടെസ്റ്റ് റൈഡ് എടുക്കട്ടെയെന്ന് പറഞ്ഞ് സ്കൂട്ടറും ആയി മുങ്ങി, യുവാവിനെ തിരഞ്ഞ് പിടിച്ച് പോലീസ്


സ്വന്തം ലേഖകൻ
ആലപ്പുഴ: ടെസ്റ്റ് റൈഡിനായി ഉടമസ്ഥന്റെ കൈയ്യില്‍ നിന്നും സ്കൂട്ടർ വാങ്ങി തിരികെ കൊണ്ടുവരാതെ ഓടിച്ചു പോയ ആള്‍ പിടിയില്‍. തൃക്കൊടിത്താനം വിഷ്ണുഭവനത്തില്‍ വിഷ്ണു (31) വിനെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. 

സ്കൂട്ടർ വില്‍ക്കുവാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്കൂട്ടർ വാങ്ങാനെന്ന വ്യാജേന മുള്ളിക്കുളങ്ങര ഉന്മർനാട് സ്വദേശിയുടെ വീട്ടിലെത്തി വാഹനം ഓടിച്ചു നോക്കാനായി വാങ്ങിയശേഷം വിഷ്ണു വാഹനവുമായി കടന്നുകളയുകയായിരുന്നു.

കുറത്തികാട് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച്‌ ഒ രാജഗോപാല്‍, എസ്‌ഐ ബിജു സി വി, എഎസ്‌ഐ മാരായ രാജേഷ് ആർ നായർ, രജീന്ദ്രദാസ്, സീനിയർ സിപിഒ ശ്യാം കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments