banner

ലാമിൻ യമാലിൻ്റെ കാലിൽ വിരിഞ്ഞത് റെക്കോഡ് നേട്ടം...!, യൂറോയുടെ ചരിത്രത്തിലെ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളുടെ പട്ടികയിൽ യമാല്‍ മുതല്‍ ക്രിസ്റ്റ്യാനോ വരെ, യൂറോയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ ഏഴ് തകർപ്പൻ താരങ്ങളെ ഇവരൊക്കെ


സ്വന്തം ലേഖകൻ
മ്യൂണിച്ച് : യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയതോടെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരമായിരുന്നു സ്പാനിഷ് താരം ലാമിന്‍ യമാല്‍. മത്സരത്തിന്റെ 21-ാം മിനിറ്റിലായിരുന്നു യമാലിന്റെ ഗോള്‍. 16 വയസാണ് ബാഴ്‌സലോണയില്‍ കളിക്കുന്ന കൗമാരക്കാരന്റെ പ്രായം.

അടുത്ത ശനിയാഴ്ച്ച 17 വയസ് പൂര്‍ത്തിയാവും. യമാലിന്റെ ചിറകിലേറി സ്‌പെയ്ന്‍ യൂറോ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വിജയം. ഡാനി ഓല്‍മോയാണ് മറ്റൊരു ഗോള്‍ നേടിയത്. കോളോ മുവാനിയാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. ഇനി യൂറോ ചരിത്രത്തില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ മറ്റു ആറ് താരങ്ങളെ പരിശോധിക്കാം.

ഇക്കാര്യത്തില്‍ മുന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ജൊഹാന്‍ വോന്‍ലാന്തന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് യമാല്‍ സ്വന്തം പേരിലാക്കിയത്. 2004 യൂറോയില്‍ ഫ്രാന്‍സിനെതിരെ ജൊഹാന്‍ ഗോള്‍ നേടുമ്പോള്‍ 18 വയസും 141 ദിവസവും മാത്രായിരുന്നു പ്രായം. മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി മൂന്നാം സ്ഥാനത്തായി. ഇതേ യൂറോയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ റൂണി ഗോള്‍ നേടുമ്പോള്‍ 18 വയസും 237 ദിവസവും പ്രായമുണ്ടായിരുന്നു. പോര്‍ച്ചുഗീസ് താരം റെന്നാറ്റോ സാഞ്ചസ് നാലാം സ്ഥാനത്ത്. 2016 യൂറോയില്‍ പോളണ്ടിനെതിരെയാണ് അന്ന് 18 വയസും 317 ദിവസവും പ്രായമുണ്ടായിരുന്ന സാഞ്ചസ് ഗോള്‍ നേടുന്നത്.

2004 യൂറോയില്‍ ഗോള്‍ നേടിയ ഡ്രഗന്‍ സ്‌റ്റോകോവിച്ചും പട്ടികയിലുണ്ട്. ഇപ്പോഴത്തെ സെര്‍ബിയന്‍ മാനേജറായ സ്‌റ്റോകോവിച്ച് യൂഗോസ്ലാവ്യക്ക് വേണ്ടിയാണ് വല കുലുക്കിയത്. ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഗോളാക്കുമ്പോള്‍ സ്‌റ്റോകോവിച്ചിന്റെ പ്രായം 19 വയസും 108 ദിവസവും.

ഈ യൂറോയില്‍ ഗോള്‍ നേടിയ തുര്‍ക്കിയുടെ ആഡ്ര ഗുലേര്‍ ആറാമതായി. ജോര്‍ജിയക്കെതിരെയാണ് ഗുലേര്‍ ഗോള്‍ നേടുതുന്നത്. അന്ന് ഗുലേറിന് 19 വയസും 144 ദിവസവും പ്രായമുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഏഴാം സ്ഥാനത്ത്. 2004 യൂറോയില്‍ ഗ്രീസിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. അന്ന് ക്രിസ്റ്റിയാനോയുടെ പ്രായം 19 വയസും 127 ദിവസവും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments