
സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം കോര്‍പറേഷന്‍ പരിധിയിലുള്ള തെരുവുകള്‍ പ്രകാശപൂരിതമാക്കുന്നതിന് പദ്ധതി നടപ്പിലാക്കുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ പരിധിയില്‍ 2540 എല്‍.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഓരോ ഡിവിഷനിലും പുതിയ 46 എണ്ണം വീതമാണുണ്ടാവുക. കോര്‍പ്പറേഷന്‍തല ഉദ്ഘാടനം കച്ചേരി ഡിവിഷനിലെ ലക്ഷ്മിനട ജംഗ്ഷനില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വ്വഹിച്ചു.
നഗരത്തില്‍ ഒട്ടേറെ തുടര്‍വികസനപദ്ധതികളാണ് വരാനിരിക്കുന്നതെന്ന് പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അദ്ധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയന്‍, എ.കെ.സവാദ്, യു. പവിത്ര, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, എസ്. സവിതാ ദേവി മറ്റു കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments