
സ്വന്തം ലേഖകൻ
ദോഡ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭട്ട മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. ദോഡയിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു.
ദോഡയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റന്‍ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് നരുക എന്നിവരാണ് ദോഡായിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.
പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കൂട്ടാളികളായ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്ന് സൈന്യം കണ്ടെത്തിയിരുന്നു. ദോഡയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ദേശ ഫോറസ്റ്റ് ബെല്‍റ്റിലെ ധാരി ഗോട്ടെ ഉരാര്‍ബാഗിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീര്‍ പൊലീസും സൈനികരും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
0 Comments