സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : കശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികള്‍ താമസിച്ചിരുന്ന ബങ്കറുകള്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി സൈന്യം നടത്തിയ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ തീവ്രവാദികള്‍ ഒളിച്ചിരുന്ന ബങ്കറുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
ഒരു അലമാരയുടെ അകത്തു നിന്നാണ് ബങ്കറിനകത്തേക്കുള്ള പ്രവേശന കവാടം. അലമാരയുടെ താഴെ വാതിലാണെന്ന് മനസിലാവാത്ത വിധത്തിലാണ് ഇത് സജ്ജീകരിച്ചിരുന്നത്. നിലത്തിരുന്ന ശേഷം മാത്രം പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ഇത്. തീവ്രവാദികള്‍ക്ക് താമസിക്കാൻ ബങ്കറുകള്‍ വരെ തയ്യാറാക്കിയ സാഹചര്യത്തില്‍ ഇതിന് പ്രാദേശിക സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ കുല്‍ഗാമിലെ രണ്ട് സ്ഥലങ്ങളിലായി ആറ് തീവ്രവാദികളെ വകവരുത്തിയിരുന്നു. രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു.
ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീൻ പ്രവർത്തകരായ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. മദെർഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നു. ഇവിടെ ഒരു സൈനികന് ജീവൻ നഷ്ടമായി. കുല്‍ഗാമിലെ ഏറ്റമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വകവരുത്തി. ഇവിടെയും ഒരു ജവാൻ വീരമൃത്യുവരിച്ചു.
കൊല്ലപ്പെട്ട തീവ്രവാദികളെല്ലാം ഹിസ്ബുല്‍ മുജാഹിദീൻ പ്രവർത്തകരാണെന്നും ഇവരില്‍ ഒരാള്‍ പ്രാദേശിക കമാൻഡറായി പ്രവർത്തിച്ചിരുന്ന ആളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരുകളും വിവരങ്ങളും സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാരാ കമാൻഡോ ലാൻസ് നായിക് പ്രദീപ് നൈൻ, ഒന്നാം രാഷ്ട്രീയ റൈഫിള്‍സിലെ ഹവില്‍ദാർ രാജ് കുമാർ എന്നീ ജവാന്മാരാണ് ഏറ്റമുട്ടലില്‍ വീരമൃത്യുവരിച്ചത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(38).jpg)
0 Comments