banner

സ്വകാര്യ ബസിലെ കണ്ടക്ടറെ വിദ്യാര്‍ഥിനിയും കുടുംബവും ചേർന്ന് അടിച്ചു...!, കണ്ടക്ടർ പ്രദീപിന് മർദ്ദനമേറ്റത് വ്യക്തമായ കണ്‍സെഷന്‍ രേഖ ഇല്ലെങ്കിൽ സാധാരണ ടിക്കറ്റ് എടുക്കണം എന്ന് പറഞ്ഞപ്പോൾ, മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ പെൺകുട്ടിയുടെ പരാതി


സ്വന്തം ലേഖകൻ
കോട്ടയം : സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടേയും കുടുംബത്തിന്റെയും ക്രൂരമര്‍ദനം. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർ പ്രദീപിനാണ് ക്രൂരമര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കണ്ടക്ടറെ വിദ്യാര്‍ഥിനികളുടെ സംഘം ചേർന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി എസ്.ടി. ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ ആരോപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും പറഞ്ഞു.

ശേഷം പെണ്‍കുട്ടി ബന്ധുക്കളേയും മറ്റുള്ളവരെയും കൂട്ടി കൊണ്ട് വന്ന് മര്‍ദിച്ചതെന്നാണ് വിവരം.പ്രദീപിന് ഹെല്‍മറ്റ് ഉപയോഗിച്ചു കൊണ്ടുള്ള അടിയില്‍ തലപൊട്ടി മൂന്ന് സ്റ്റിച്ചുകളാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് . അതേസമയം തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്.

എസ്ടി ടിക്കറ്റാണെന്ന് പറഞ്ഞ് രണ്ടുരൂപ തന്നു, ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ അതൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു. യൂണിഫോം ധരിച്ചിരുന്നില്ല. നാളെമുതല്‍ ഇങ്ങനെ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി. ബസ് തിരിച്ചുവരുമ്ബോള്‍ 40 ഓളം പേര്‍ ബസ് തടഞ്ഞു. പെണ്‍കുട്ടിയും നാലുപേരും ബസിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു’, ബസ് കണ്ടക്ടര്‍ പ്രദീപ് പറഞ്ഞു. പെണ്‍കുട്ടിയേയും കൊണ്ട് അടിപ്പിച്ചു. തന്റെകൂടെ ഇരുന്നിരുന്ന മകനും മര്‍ദനമേറ്റതായി പ്രദീപ് പറഞ്ഞു.

തന്റെ മൊഴി പൂര്‍ണ്ണമായും പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രദീപ് ആരോപിച്ചു. മകന് മര്‍ദനമേറ്റ കാര്യവും ബാഗില്‍നിന്ന് പണംപോയ കാര്യവും മൊഴിനല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments