സ്വന്തം ലേഖകൻ
കൊല്ലം : യുവാവ് എംഡിഎംഎയുമായി കൊല്ലം സിറ്റി പോലീസിന്‍റെ പിടിയിലായി. ഇരവിപുരം, തേജസ് നഗര്‍, വെളിയില്‍ വീട്ടില്‍ താഹ മകന്‍ അലിന്‍ (25) ആണ് പോലീസിന്‍റെ പിടിയിലായത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇരവിപുരം പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തി വന്ന വാഹന പരിശോധനയില്‍ വാളത്തുഗല്‍ ചന്തമുക്കിന് സമീപം വെച്ച് അലിന്‍ സഞ്ചരിച്ച് വന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും വില്‍പ്പനക്കായി കരുതിയിരുന്ന 18.5 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതിനായി ബാഗ്ലൂരില്‍ നിന്നും എംഡിഎംഎ കടത്തി കൊണ്ടു വരുകയായിരുന്നു ഇയാള്‍. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ ഷിബു, സബ് ഇന്‍സ്പെക്ടര്‍മാരായ ഉമേഷ്, അജേഷ്, മധു, എ.എസ്.ഐ നൗഷാദ്, സിപിഒ ദീപു എന്നിവരുടെ പോലീസ് സംഘവും ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ കണ്ണന്‍റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments