banner

വാർത്തയ്ക്ക് പിന്നാലെ തന്നെ...!, കൊല്ലത്ത് അനധികൃത സ്കൂളുകൾ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, കൊല്ലം കോർപ്പറേഷൻ - തൃക്കടവൂർ - അഞ്ചാലുംമൂട് - തൃക്കരുവ - ഭാഗങ്ങളിൽ കുടിൽ വ്യവസായം പോലെ സ്കൂളുകൾ മുളച്ചു പൊന്തുന്നു, രക്ഷകർത്താക്കളെ നിങ്ങളുടെ മക്കൾ പഠിക്കുന്നത് അംഗീകൃത സ്കൂളിലോ എന്ന് തിരിച്ചറിയുക, ജില്ലയിലെ സിബിഎസ്ഇ - ഐ.സി.എസ്.ഇ അംഗീകൃത സ്കൂളിൻറെ പേര് വിവരങ്ങൾ ഇങ്ങനെ


സ്വന്തം ലേഖകൻ
പല പല സാഹചര്യങ്ങളിൽ നിന്ന് വരുന്ന നിരവധി കുട്ടികളാണ് ഒരു ക്ലാസ്സിൽ ഉള്ളത്. ഇങ്ങനെ ഒരു സ്കൂളിൽ ഏകദേശം നൂറിലധികം വിദ്യാർഥികൾ ഉണ്ടാകും എന്ന് സങ്കൽപ്പിക്കുക നേരത്തെ സൂചിപ്പിച്ചതുപോലെ പല സാഹചര്യങ്ങളിൽ നിന്നാവും ഇവരും വരിക. കൃത്യമായ പരിശീലനം ലഭിക്കാതെയുള്ള അധ്യാപകരാണ് ഇവർക്ക് ക്ലാസ് എടുക്കുന്നതെങ്കിൽ ആകെ കുഴഞ്ഞു മറിയും എന്നുള്ളത് തീർച്ച. ഈ വിഷയം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആൾ എണ്ണം കൂടിയെന്ന് കരുതിയോ ഇരിക്കുന്ന റൂം ചെറുതായെന്ന് കരുതിയോ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയോ താഴുകയോ ഇല്ലെന്നാണോ നിങ്ങൾ ധരിക്കുന്നത്?. അങ്ങനെയെങ്കിൽ നമ്മൾ വിഡ്ഢികളാണ്, ഇത്തരത്തിൽ സ്കൂളിൻറെ ഉടമകളുടെയും അധ്യാപകരുടെയും പശ്ചാത്തലവും, പരിശീലന സിദ്ധിയും, ക്ലാസ് റൂം പരിസരവും ഒരു സ്കൂൾ അന്തരീക്ഷത്തിന്റെ നിർണായക ഘടകങ്ങൾ ആണെന്ന് കേരള എഡ്യൂക്കേഷൻ റൂൾസ് പ്രതിപാദിക്കുന്നു. പക്ഷേ ഈ നിയമങ്ങൾ അപ്പാടെ കാറ്റിൽ പറത്തിയ സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരും മൗനം തുടരുകയാണ്. അതേസമയം, കൊല്ലം കോർപ്പറേഷൻ, അഞ്ചാലുംമൂട്, തൃക്കടവൂർ, തൃക്കരുവ ഭാഗങ്ങളിൽ കൂൺ മുളച്ചു പൊന്തുന്നത് പോലെ സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമായ ഒരു കാര്യം എന്തെന്നാൽ ഇതിൽ ഭൂരിഭാഗം സ്കൂളുകൾക്കും യാതൊരു അംഗീകാരവും ഇല്ല എന്നുള്ളതാണ്.

മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസപ്രക്രിയയാണ് ഇന്ന് പല സ്കൂളുകളും അവലംബിക്കുന്നത്. പല കാരണങ്ങളാൽ സ്കൂൾ മാറുമ്പോഴാണ് ചില മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം എത്ര മത്സരാത്മകമായാണ് കുറഞ്ഞത് എന്നത് സംബന്ധിച്ച് ചെറുതായെങ്കിലും ബോധ്യം വരുന്നത്. എൽകെജിയിലും യുകെജിയുമായി അക്ഷര വിദ്യാഭ്യാസം തുടങ്ങുന്ന കുട്ടികൾ ഒന്നിലെത്തിയിട്ടും അക്ഷരങ്ങൾ പഠിച്ചിട്ടില്ല എന്ന് കേൾക്കുമ്പോഴാണ് മറ്റു ചില രക്ഷകർത്താക്കൾക്ക് അബദ്ധം മനസ്സിലാകുന്നത്. പല പല നിറങ്ങളുള്ള പെയിൻറ് അടിച്ച് കുട്ടികളെ ആകർഷിക്കും വിധം ചിത്രങ്ങളും വരച്ചു നല്ലൊരു സ്കൂൾ ബസ്സും അത്യാവശ്യം കൊള്ളാവുന്ന യൂണിഫോമും ഉണ്ടെങ്കിൽ ഇന്നത്തെ രക്ഷകർത്താക്കൾക്ക് അത് നല്ല സ്കൂളാണ് അവിടെ പഠിച്ചാൽ വിദ്യാർഥികൾ മികച്ചവരാകും എന്ന ചിന്തയാണ്. ഈ വിമർശനങ്ങൾ എല്ലാവരെയും പറ്റിയല്ല കേട്ടോ, പക്ഷേ ഈ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട ചിലർ നമുക്ക് ചുറ്റുമുണ്ട് അവർക്കാവശ്യം നേരത്തെ പറഞ്ഞതുപോലെ കുട്ടികളെ അയക്കാൻ ഒരു ഇടമാണ്, പിന്നെ മകൻ അല്ലെങ്കിൽ മകൾ പ്രസിദ്ധമായ സ്കൂളിലാണ് പഠിക്കുന്നത് എന്ന് പറയുകയും വേണം. പക്ഷേ അതല്ല നമ്മുടെ കുട്ടികൾക്ക് ആവശ്യമെന്ന് ഇനിയെങ്കിലും ദയവായി മനസ്സിലാക്കണം. പറയുന്നത് എല്ലാ വിദ്യാലയങ്ങളെയും കുറിച്ച് ആണെന്ന് ധരിക്കരുത് സിബിഎസ്ഇ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച വിദ്യാഭ്യാസം നൽകുന്ന നിരവധി സ്കൂളുകൾ നമുക്ക് ചുറ്റുമുണ്ട്. സിബിഎസ്ഇ അല്ലെങ്കിൽ ഐസിഎസ്ഇ സിലബസാണ് കുട്ടികളുടെ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്ന മാർഗ്ഗമെങ്കിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇവയൊക്കെയാണ്.

സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓരോ ജില്ലയിലെയും അവർ അംഗീകാരം നൽകിയിട്ടുള്ള സ്കൂളുകളെ സംബന്ധിച്ച് വ്യക്തമായ വിവരമുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിൽ  നിന്നും ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് സ്ഥാപനങ്ങളിൽ നിന്നും നേടിയ എൻ.ഓ.സി ലഭ്യമായ സ്കൂളുകളാണ് ഇത്തരത്തിൽ സിബിഎസ്ഇ അംഗീകാരം നൽകുന്നത്. ഇങ്ങനെയുള്ള സ്കൂളുകളിൽ അധ്യാപക നിയമനത്തിനും പ്രത്യേക ചട്ടങ്ങൾ നിലവിലുണ്ട്. അതായത് കൃത്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അധ്യാപകരെ അധ്യാപനത്തിന് ഇവർക്ക് നിയോഗിക്കാൻ കഴിയുകയില്ല എന്ന് അർത്ഥം. അങ്ങനെ കൃത്യമായ യോഗ്യതയില്ലാത്തവരെ നിയമിച്ചാൽ സ്കൂളിൻറെ അഫിലിയേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടി ക്രമങ്ങൾ ഉണ്ടെന്ന് സിബിഎസ്ഇ-യിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ അഷ്ടമുടി ലൈവിനോട് വ്യക്തമാക്കുന്നു. മാത്രമല്ല സ്കൂൾ മാനേജ്മെൻറ് തുടങ്ങി അവിടെ പണിയെടുക്കുന്ന ഓരോ തൊഴിലാളിക്കും ക്രിമിനൽ പശ്ചാത്തലം ഇല്ല എന്ന് ബോധ്യപ്പെടുകയും വേണം ഇത്തരം സ്കൂളുകൾക്ക് അനുമതി നൽകാൻ. ഒരു തവണ അനുമതി ലഭിച്ചാൽ ഇൻസ്പെക്ഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആവശ്യാനുസരണം ഈ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തും. സിലബസുമായ ക്രോഡീകരണവും സിബിഎസ്ഇയുടെ മാനദണ്ഡപ്രകാരമായിരിക്കും നടക്കുക. സിലബസിൽ ചില മാറ്റങ്ങൾ ഉണ്ടെങ്കിലും ഐസിഎസ്ഇ സ്കൂൾ അന്തരീക്ഷ - അധ്യാപന മാനദണ്ഡങ്ങൾ സിബിഎസ്ഇ സിലബസിനോട്  ചേർന്നവയാണ്. 

ഐ.എസ്.സി.ഇ സിലബസ് പഠിപ്പിക്കുന്ന അംഗീകൃത സ്കൂളുകളെ സംബന്ധിച്ച് താഴെ നൽകിയ ലിങ്കിൽ വിവരങ്ങൾ ലഭ്യമാകും 


സിബിഎസ്ഇ സിലബസ് പഠിപ്പിക്കുന്ന അംഗീകൃത സ്കൂളുകളെ സംബന്ധിച്ച് താഴെ നൽകിയ ലിങ്കിൽ വിവരങ്ങൾ ലഭ്യമാകും  


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments