തിരുവനന്തപുരം : ലോകം മുഴുവനും രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കമ്ബനിയുണ്ട് കേരളത്തില്‍. വർഷത്തില്‍ 35 മില്യണ്‍ ബ്ലഡ് ബാഗുകള്‍ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് തിരുവനന്തപുരത്തെ ടെരുമോ പെൻപോള്‍ എന്ന സ്ഥാപനം.
ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച് സി ബാലഗോപാലാണ് ഈ കമ്ബനി ആരംഭിച്ചത്. അന്ന് പലരും അദ്ദേഹത്തോട് ഇത് വേണോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനൊരു ആശങ്കയില്‍ വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ആയിരത്തിലധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ലോകത്തില്‍ ഉല്‍പാദിപ്പിക്കുന്ന ബ്ലഡ് ബാഗുകളുടെ 12 ശതമാനവും ടെരുമോ പെൻപോള്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാദ് ഉത്പാദപകരമാണ് ഈ കമ്ബനിയെന്ന് മന്ത്രി രാജീവ് പറഞ്ഞു. പെൻപോള്‍ എന്ന പേരിലാരംഭിച്ച സ്ഥാപനം പിന്നീട് ജപ്പാൻ കമ്ബനിയായ ടെരുമോക്കൊപ്പം സംയുക്തമായി രക്ത ബാഗ് നിർമ്മാണം ആരംഭിക്കുകയായിരുന്നു.
കൊവിഡ് വ്യാപന സമയത്തു ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ടിലേക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട് ഈ സ്ഥാപനമെന്ന് മന്ത്രി പറഞ്ഞു. ഒപ്പം കേരളത്തിലെ ആരോഗ്യ മേഖലയില്‍ പ്രതിരോധ സംവിധാനത്തിന് വലിയ സഹായം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(94).jpg)
0 Comments