സ്വന്തം ലേഖകൻ
തിരുപ്പൂർ : മൊബൈല്‍ ആപ്പ് വഴി പന്ത്രണ്ടിലധികം പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവര്‍ക്ക് വിവാഹ വാഗ്‌ദാനം നല്‍കി പണം തട്ടുകയും ചെയ്‌ത കേസില്‍ യുവതി അറസ്‌റ്റില്‍. ഈറോഡ് ജില്ലയിലെ കൊടുമുടി സ്വദേശിയായ സത്യ (30) യെ ആണ് അറസ്‌റ്റ് ചെയ്‌തത്. ധാരാപുരം സ്വദേശി മഹേഷ് അരവിന്ദ് ധാരാപുരം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്‌റ്റ്. ആറ് മാസം മുമ്ബാണ് മൊബൈല്‍ ഫോണ്‍ ആപ്പ് വഴി മഹേഷ് അരവിന്ദിനെ സത്യ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്യാൻ തുടങ്ങി. താൻ ഒരു മധ്യവയസ്‌കനായ വരനെ തേടുകയാണെന്ന് പറഞ്ഞ് സത്യ, തമിഴ് സെല്‍വി എന്ന മറ്റൊരു യുവതിയെ മഹേഷിന് പരിചയപ്പെടുത്തി. സത്യയുടെ അമ്മയ്‌ക്ക് സുഖമില്ലെന്നും അതിനാല്‍ വേഗം തന്നെ വിവാഹം നടത്തണമെന്നുളള നിർബന്ധ പ്രകാരം തമിഴ് ശെല്‍വിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ജൂണ്‍ മാസം ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചു.
പിന്നീട് മഹേഷിൻ്റെ മാതാപിതാക്കള്‍ ഈ വിവാഹം അംഗീകരിക്കുകയും സത്യയ്‌ക്ക് 12 പവൻ സ്വർണ്ണം നല്‍കുകയും ചെയ്‌തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മഹേഷ്, സത്യയുടെ ആധാർ കാർഡ് കണ്ടതോടെ സംശയങ്ങള്‍ ഉണ്ടാകുകയായിരുന്നു. അതില്‍ ഭർത്താവിൻ്റെ സ്ഥാനത്ത് മറ്റൊരാളുടെ പേര് നല്‍കിയിരിക്കുകയും യുവതിയുടെ പ്രായം കൂടുതലാണെന്നും കണ്ടെത്തി. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയും സത്യയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പത്ത് വർഷം മുമ്ബ് യുവതി ചെന്നൈ സ്വദേശിയായ ഒരാളെ വിവാഹം കഴിച്ചതായും ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും വ്യക്തമായി. പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവരെ വിവാഹം കഴിച്ചതിനുശേഷം മനഃപൂർവം വഴക്കുണ്ടാക്കുകയും ആഭരണങ്ങളും പണവുമായി ഒളിച്ചോടുകയും ചെയ്യുന്നത് സ്ഥിരമാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ പലരില്‍ നിന്നായി ലക്ഷങ്ങളുടെ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments