banner

ബൈപ്പാസിൽ ബൈക്കും കാറുമായി കൂട്ടിയിടിച്ച് വാഹനാപകടം...!, ഇരുപത്തിമൂന്നുകാരനായ യുവാവിന് ദാരുണാന്ത്യം

 Published from Blogger Prime Android App
സ്വന്തം ലേഖകൻ
ആലുവ : ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പുതുമന തുരുത്ത് വീട്ടിൽ അജിത് (23) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജിത്. സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.  

Post a Comment

0 Comments