സ്വന്തം ലേഖകൻ
ബ്രസല്‍സ് : ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. കടുത്തപോരാട്ടത്തിനൊടുവില്‍ നേരിയ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്. 87.86 മീറ്ററാണ് താരം എറിഞ്ഞത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ അന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഒന്നാമനായി. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97മീറ്റര്‍ കണ്ടെത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി.
86.82 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. തുടര്‍ന്ന് 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. മൂന്നാം ശ്രമത്തില്‍ മികച്ച ദൂരം കണ്ടെത്തി. രണ്ടാംതവണയാണ് നീരജ് രണ്ടാംസ്ഥാനം നേടുന്നത്.
ഡയമണ്ട് ലീഗ് സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യതനേടിയ ഏഴുപേരാണ് ഫൈനലില്‍ മത്സരിച്ചത്. ദോഹ, ലൂസെയ്ന്‍ ലീഗുകളില്‍ രണ്ടാംസ്ഥാനം നേടി നാലാംസ്ഥാനക്കാരാനായാണ് നീരജ് ഫൈനലിലേക്ക് യോഗ്യതനേടിയത്. 2022-ല്‍ നീരജ് ഒന്നാംസ്ഥാനം നേടിയിരുന്നു. 2023-ല്‍ രണ്ടാമനായി.
ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സില്‍ നീരജ് വെള്ളി നേടിയിരുന്നു. 88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ മികച്ചദൂരം. ഹരിയാണക്കാരനായ നീരജ് ചോപ്ര ഇന്ത്യന്‍ അത്ലറ്റിക്‌സിലെ സുവര്‍ണതാരമാണ്. ഒളിമ്പിക്‌സിലും വേള്‍ഡ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണംനേടിയ ഏകതാരമാണ്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments