സ്വന്തം ലേഖകൻ
തിരുവനന്തപുരം : മലിനീകരണ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്രം നടപ്പിലാക്കിയ നിയമം ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെന്ന് കണ്ടെത്തല്‍. മലിനീകരണം ഒഴിവാക്കാനാണ് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്.
ഇതോടെ അധികം ഓടാത്ത വാഹനങ്ങള്‍ക്കും പുനരുപയോഗ സാധ്യത ഇല്ലാതായി. ഏറ്റവും പുതിയ കണക്കുകളില്‍ കേന്ദ്രനിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗശൂന്യമായത് 2,053 വാഹനങ്ങള്‍. ഓരോ വകുപ്പിലും 15 കൊല്ലം കഴിഞ്ഞ എത്ര വാഹനങ്ങളുണ്ടെന്ന് 2024 ജൂലൈയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചിരുന്നു.
102 വകുപ്പുകളിലായിരുന്നു പരിശോധന. ഇതിലാണ് കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 2500ലേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഉപയോഗശൂന്യമായ വാഹനങ്ങള്‍ കൂടുതലുള്ളത് ആരോഗ്യവകുപ്പിലാണ്.- 507 എണ്ണം. രണ്ടാമതു പോലീസിലും. -116 എണ്ണം.
വകുപ്പ് തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആരോഗ്യം -507, പോലീസ് -116, റവന്യൂ -102, ജയില്‍ -92, ജി.എസ്.ടി. -81, വനം വന്യജീവി -78, വനിത-ശിശുവികസനം -68, ഇറിഗേഷന്‍ -66, ഗതാഗതം -59, ടൂറിസം -58, മൃഗസംരക്ഷണം -57, ഭക്ഷ്യസുരക്ഷ -55, ഭൂഗര്‍ഭജലം -52.
കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും ഒഴിവാക്കിയുള്ള കണക്കാണിത് എന്നതാണ് മറ്റൊരു വസ്തുത. അതും കൂടി ഉള്‍പ്പെടുത്തിയാല്‍ ഇനിയും കൂടാനാണ് സാധ്യത. അസാധുവായ വാഹനങ്ങള്‍ക്കുപകരം പുതിയവ അനുവദിച്ചിട്ടില്ല.
ചില വകുപ്പുകളുടെ സമ്മര്‍ദ്ദംമൂലം ഒന്നോരണ്ടോ വാഹനങ്ങള്‍ക്കു മാത്രം അനുമതി നല്‍കിയിട്ടുണ്ട്. 13 വകുപ്പുകളില്‍ അമ്പതിലധികം വാഹനങ്ങളാണ് അസാധുവായത്. ഇവയില്‍ ഭൂരിഭാഗവും അധികമോടാത്ത വണ്ടികളാണെന്നതാണ് വസ്തുത.
എങ്കിലും 15 കൊല്ലം കഴിഞ്ഞുവെന്ന കാരണത്താല്‍ നിരത്തിലിറക്കാനാകാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ വാഹനങ്ങളായതുകൊണ്ട് വീണ്ടും രജിസ്റ്റര്‍ചെയ്ത് ഉപയോഗിക്കാനുമാകില്ല. അതേസമയം, സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അഞ്ചുവര്‍ഷത്തേക്കുകൂടി പുതുക്കിനല്‍കും.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(24).jpg)
0 Comments