banner

സ്വര്‍ണവുമായി കാറില്‍ വരികയായിരുന്നവരെ തടഞ്ഞു നിർത്തി രണ്ടര കിലോ സ്വർണം കവർന്നു...!, കാറിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി, മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം തുടരുന്നു


സ്വന്തം ലേഖകൻ
തൃശ്ശൂർ : തൃശ്ശൂരിൽ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ. ഡിവൈഎഫ്ഐ ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഷാഹുൽ ഹമീദിന്റെ വാഹനമാണ് പ്രതികൾ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. ഷാഹുൽ ഹമീദിനെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ പൊലീസ് ഷാഹുൽഹമീദിന്റെ തിരുവല്ലയിലെ വീട്ടിൽ തിരച്ചിൽ നടത്തി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ മുഖ്യപ്രതി തിരുവല്ലാ സ്വദേശി റോഷൻ ഉൾപ്പെടെ അഞ്ചു പേരെ തൃശൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. 

ദേശീയ പാതയിൽ കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പത്തനംതിട്ട സ്വദേശികളായ റോഷന്‍ വര്‍ഗീസ് (29), ഷിജോ വര്‍ഗീസ് (23), തൃശൂര്‍ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്‍ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്‍ ഈ മാസം 25 നാണ് സംഭവം നടന്നത്. കോയമ്പത്തൂരില്‍ പണി കഴിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ തൃശൂരിലേക്ക് കൊണ്ടു വരുമ്പോഴായിരുന്നു ആക്രമണം. പട്ടാപ്പകല്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് ഏകദേശം രണ്ടു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ തട്ടിയെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.  

കാർ തടഞ്ഞുനിര്‍ത്തി ആക്രമണം

സ്വര്‍ണവുമായി കാറില്‍ വരികയായിരുന്നവരെ, മൂന്നു വാഹനങ്ങളിലായി വന്ന പ്രതികള്‍ കല്ലിടുക്കില്‍വച്ച് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ശേഷം പ്രതികളെ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ടു പോയാണ് സ്വര്‍ണം തട്ടിയെടുത്തത്. 

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments