banner

പാടത്ത് കൃഷിക്കായി ട്രാക്ടർ കൊണ്ട് ഉഴുന്നതിനിടെ ചിതറിക്കിടക്കുന്ന നിലയിൽ അസ്ഥികൂടം...!, മൃഗത്തിൻ്റേതെന്ന് കരുതി അവഗണിച്ചെങ്കിലും തലയോട്ടി കണ്ടെത്തിയതോടെ സംശയമായി, പോലീസ് അന്വേഷണം


സ്വന്തം ലേഖകൻ
തൃശൂർ : ചേര്‍പ്പ് എട്ടുമന പണ്ടാരച്ചിറ പാടത്ത് അസ്ഥികൂടം കണ്ടെത്തി. രാവിലെ കൃഷിക്കായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുമ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പാടത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടം.

പണ്ടാരച്ചിറ പാടശേഖരത്ത് നെല്‍കൃഷിക്കായി നിലം ഒരുക്കുന്നതിനിടെയാണ് അസ്ഥികൂടാവശിഷ്ടങ്ങള്‍ പാടത്താകെ ചിതറിക്കിടക്കുന്നത് കണ്ടെത്തിയത്. മൃഗങ്ങളുടെയും മറ്റും അവശിഷ്ടമാണോ എന്ന് ആദ്യം സംശയം തോന്നിയെങ്കിലും തലയോട്ടി കണ്ടെത്തിയതിനാല്‍ മനുഷ്യന്‍റേതെന്ന സംശയം ബലപ്പെട്ടു.. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി.

പാടത്തും വരമ്പിലും ചിതറിക്കിടക്കുന്ന  നിലയിലായിരുന്നു അസ്ഥികള്‍. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹം നായകളും മറ്റു കടിച്ചു നശിപ്പിച്ചിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഉള്ളത്. അസ്ഥികള്‍ക്ക് രണ്ടുമാസത്തിനടുത്ത് പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രദേശത്തുനിന്നും അടുത്തിടെ കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്ന് അറിയാന്‍ വിശദ പരിശോധന നടത്തുമെന്ന്  പൊലീസ് അറിയിച്ചു. 

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments