സ്വന്തം ലേഖകൻ
സുല്‍ത്താന്‍ബത്തേരി : കാപ്പ ചുമത്തപ്പെട്ട പ്രതി കഞ്ചാവുമായി അറസ്റ്റില്‍. വൈത്തിരി പൊഴുതന സ്വദേശി കെ ജംഷീര്‍ അലിയെ (39) ആണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെ വെള്ളമുണ്ട പഴഞ്ചന എന്ന സ്ഥലത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടെ ജംഷീര്‍ അലി ഇതുവഴി എത്തുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയപ്പോഴാണ് 586 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.
കഞ്ചാവ് പിടിച്ചെടുത്തതിനൊപ്പം പ്രതി സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായ ജംഷീര്‍ അലി കാപ്പ ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. വെള്ളമുണ്ട സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എല്‍ സുരേഷ്ബാബു, സബ് ഇന്‍സ്പെക്ടര്‍ വിനോദ് ജോസഫ്, എഎസ്ഐ സിഡിയ ഐസക്, സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് എന്നിവരാണ് വാഹന പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments