banner

അതിജീവനത്തിൻ്റെ തിരുവോണത്തെ വരവേറ്റ് മലയാളികൾ...!, ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാക്കളായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെ പ്രമുഖർ, മുണ്ടക്കൈ ഓർമ്മിപ്പിച്ചും വയനാടിനെ ചേർത്ത് പിടിക്കണമെന്ന് അഭ്യർത്ഥിച്ചും മുഖ്യമന്ത്രിയുടെ ഓണാശംസ


സ്വന്തം ലേഖകൻ
ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഉത്സവമായി ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുകയാണ്. ​മാനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ​ഗതകാലസ്മരണകളുമായി മലയാളികൾ ഓണം ആഘോഷിച്ചു തുടങ്ങി. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ജാതിമതമോ എന്നിങ്ങനെ വേർതിരിവില്ലാതെ മലയാളികൾ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.

ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

തിരുവോണ നാളില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ മഹത്തായ സംസ്‌കാരമാണ് ആഘോഷിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ഓണം ആഘോഷിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെയെന്നും നരേന്ദ്രമോദി എക്‌സ് കുറിപ്പിലൂടെ ആശംസിച്ചു.

'എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തെ ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു', പ്രധാനമന്ത്രി കുറിച്ചു.

മുണ്ടക്കൈ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ ഓണാശംസ

മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനം ചെയ്തും ഓണാശംസ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്ന് മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാമെന്നും ഓണം ആശംസിച്ചുകൊണ്ട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഓണാശംസ

ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നത്.

ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകൾക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെ!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം.

എല്ലാവർക്കും ഓണാശംസകൾ!

ആശംസയുമായി വി ഡി സതീശന്‍

ഓണാശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കില്‍ പോലും ആഹ്ളാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങളെന്ന് സതീശന്‍ പറഞ്ഞു. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നതെന്നും അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകള്‍ നേര്‍ന്നു. മുന്‍പെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു.

'ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കാന്‍ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കല്‍പ്പം പ്രചോദനമാവട്ടെ,' മുഖ്യമന്ത്രി ആശംസിച്ചു.

ആശംസകളുമായി രമേശ് ചെന്നിത്തല

മലയാളികള്‍ക്ക് ഓണാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏത് ഭൂഖണ്ഡത്തിലും മലയാളികളെ ഒരുമിപ്പിക്കുന്ന ആഘോഷമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആ ഓണക്കാലം മലയാളി മനസുകളില്‍ വീണ്ടും പൂക്കാലം വിരിയിക്കുകയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു.

'മലയാളികള്‍ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ജനതയാണ്. ഏതു ഭൂഖണ്ഡത്തിലും അവരെ ഒരുമിപ്പിക്കാന്‍ ഓണമുണ്ട്. നീതിമാനായ മാവേലിയുടെ കഥയുണ്ട്. എല്ലാരുമൊന്നുപോലെ ജീവിച്ച ഒരു നല്ല കാലത്തിന്റെ മിത്തുണ്ട്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആ ഓണക്കാലം മലയാളി മനസുകളില്‍ വീണ്ടും പൂക്കാലം വിരിയിക്കുകയാണ്. ആസുരവും ആശയറ്റതുമായ ഇന്നിനപ്പുറം നീതിയുടെയും നന്മയുടെയും ആ കാലം മലയാളികളിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ ഓണാശംസകള്‍,' ചെന്നിത്തല കുറിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments