സ്വന്തം ലേഖകൻ
കൊല്ലം : മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ഇടവ വെൺകുളം വടക്കേ പുളി നിന്നതിൽ സിദ്ദിഖ് മൻസിലിൽ സുധീർ (39), ഇടവ ലക്ഷംവീട്ടിൽ ചിക്കു എന്ന് വിളിക്കുന്ന റാഷിദ് (33) എന്നിവരെയാണ് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം. പരവൂർ തെക്കുംഭാഗം കരിക്കായൽ പുത്തൻവീട്ടിൽ സിദ്ധിഖിനെ (29) മർദ്ദിച്ച കേസിലാണ് അറസ്റ്റ്.
പൊലീസ് പറയുന്നത് : മർദ്ദനമേറ്റ സിദ്ധിഖും പിടിയിലായ സുധീറും സുഹൃത്തുക്കളാണ്. ഇരുവരും വാടി ഹാർബറിൽവച്ച് മദ്യപിക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് പിരിഞ്ഞുപോയ സുധീർ രാത്രിയോടെ കൂട്ടുകാരുമായി കാറിൽ വാടിയിലെത്തുകയും ഹാർബറിലെ വലകൾ സൂക്ഷിക്കുന്ന മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിദ്ധിഖിനെ ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. ഇടവഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ സിദ്ധിഖിനെ അഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് സിദ്ധിഖിന്റെ പക്കലുണ്ടായിരുന്ന മൊബൈൽഫോൺ, പണം, കാതിൽ ഇട്ടിരുന്ന കടുക്കൻ എന്നിവ എടുത്ത ശേഷം കാപ്പിൽ ബീച്ചിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയ സിദ്ധിഖ് പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകി.
കൊല്ലം എ.സി.പി ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി അടക്കം രണ്ട് പേരെ പിടികൂടി.മറ്റ് മൂന്ന് പേർ ഒളിവിലാണ്. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരികുമാർ, സി.കൃഷ്ണകുമാർ, എം.രാജീവ്, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ സുനിൽ ലാസർ, തോമസ്, സാജൻ ജേക്കബ്, മനോജ്, ശ്രീകുമാർ, ശിഖിൽ രാജ്, അഭിലാഷ്, നിയാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments