സ്വന്തം ലേഖകൻ
കൊല്ലം : ആവശ്യപ്പെട്ട അത്രയും ഷവർമ്മ തരാനില്ലെന്ന് പറഞ്ഞതിന്റെ പേരിൽ ഹോട്ടലുടമയായ സ്ത്രീയെയും ജീവനക്കാരനെയും മർദ്ദിച്ചയാൾ പിടിയിൽ. കൊല്ലം പരവൂരിലാണ് സംഭവം.
കൊല്ലം പരവൂർ കുളച്ചേരി വീട്ടിൽ സഹീറിനെയാണ് (23) പരവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പരവൂർ ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ സഹീർ കൂട്ടുകാരുമായെത്തി ഷവർമ്മ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിങ്ങൾ ചോദിച്ച അത്രയും ഷവർമ്മ നൽകാനില്ലെന്ന് ജീവനക്കാർ പറഞ്ഞു.
ഇതിൽ പ്രകോപിതനായ സഹീർ ഹോട്ടലുടമയായ സ്ത്രീയെ അടിക്കുകയായിരുന്നു. അതിക്രമം തടയാനെത്തിയ കടയിലെ ജീവനക്കാരനെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയും ചെയ്തു.
സംഭവത്തിന് ശേഷം ഹോട്ടലുടമ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
പരവൂർ ഇൻസ്‌പെക്ടർ ഡി. ദീപു, എസ്.ഐ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സഹീറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments